വിദ്യാർത്ഥികളെ മനുഷ്യത്വമുള്ളവരായി വളർത്തണമെങ്കിൽ അവർക്ക് വിദ്യാലയങ്ങളിൽ നിന്ന് കിട്ടുന്ന അറിവിന് പുറമെ പൊതു രംഗത്തെ പ്രവർത്തി പരിചയവും അനിവാര്യമാണെന്ന് കെ.പി.മോഹനൻ എം.എൽ.എ. പറഞ്ഞു. അതുകൊണ്ടു തന്നെ കുട്ടികൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസം അനിവാര്യമാണ്. പൊതുപ്രവർത്തനം പരിചയപ്പെടുത്താൻ ചെറിയ ക്ലാസുകൾ മുതൽ അത് പാഠ്യ വിഷയമാക്കണമെന്ന് അദ്ദേഹം അവശ്യപ്പെട്ടു.ആർ.ജെ.ഡി, മേപ്പയ്യൂർ പഞ്ചായത്ത്കമ്മറ്റി സംഘടിപ്പിച്ച – ഒരുമിച്ചിരിക്കാം – ഒത്തിരി പറയാം – എന്ന പേരിലുളള വിദ്യാർത്ഥി ബാല ജനതാ സംഗമം കൊഴുക്കല്ലൂരിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
സ്വാഗത സംഘം ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ആർ.ജെ. ഡി പഞ്ചായത്ത് പ്രസിഡണ്ട് നിഷാദ് പൊന്നങ്കണ്ടി.ബാല ജനത ജില്ലാ പ്രസിഡണ്ട് ദിയാ ബിജു.. എം.പി. ശിവാനന്ദൻ, കെ.കെ. നിഷിതാ, മിനി അ ശോകൻ ,ജയപ്രകാശ് കാർത്തിക്. പ്രസംഗിച്ചു. സംഘടനാ പ്രവർത്തനം സാമുഹ്യ പുരോഗതിക്ക് എന്ന വിഷയത്തിൽ രജീഷ് മാണിക്കോത്തും വ്യക്തിത്വ വികസന ക്ലാസിൽ സജി എം നരിക്കുഴിയും, സംസാരിച്ചു. സ്റ്റെയി ജ് പെർഫോമർ അഫ്ദ ഷാ കളി യൂഞ്ഞാൽ പരിപാടി അവതരിപ്പിച്ചു. സമാപന സമ്മേളനം ആർ.ജെ.ഡി. സംസ്ഥാന സെക്രട്ടരി കെ. ലോഹ്യ ഉൽഘാടനം ചെയ്തു. അഭിനവ അശോക്, കെ.എം. ബാലൻ, സുരേഷ് ഓടയിൽ . വി.പി. ഷാജി, സിയാ ആൻ വി , കാർത്തിക് മോഹൻ ,അജൽ രതീഷ്, സത്‌ലജ് എസ്. ലോഹ്യ,നന്ദനമോaഹൻ തൃജൽ എ. എസ്, പാർവ്വതി എ.പി,, നിജിൻ കൃഷ്ണാ, ആദി ലക്ഷമി അനിഷ് എന്നിവർ വിവിധ സമ്മേളനങ്ങളിൽ സംസാരിച്ചു. കുട്ടി കളുടെ വിവിധ കലാപരിപാടികളും നടന്നു.