സാമൂഹ്യനീതി ഉറപ്പുവരുത്താൻ സ്ത്രീകൾ രംഗത്ത് വരണം; കെ.പി മോഹനൻ

 

തിക്കോടി : സാമൂഹ്യ നീതിയിൽ അധിഷ്ടിതമായ സമൂഹത്തെ വാർത്തെടുക്കുന്നതിന് സ്ത്രീകൾ മുന്നോട്ട് വരണമെന്ന് ആർ.ജെ.ഡി. നിയമസഭാ കക്ഷി നേതാവ് കെ.പി മോഹനൻ എം.എൽ.എ പറഞ്ഞു. പുരുഷനും സ്ത്രീയ്ക്കും തുല്യ പരിഗണന എല്ലാ രംഗങ്ങളിലും ലഭിക്കേണ്ടതുണ്ട്. തൊഴിലിടങ്ങളിലലടക്കം സ്ത്രീകളെ ചൂഷണം ചെയ്യുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന നടപടികൾക്കെതിരെ ചെറുക്കുന്നതിനുളള സംഘടിത ശക്തിയാവാൻ മഹിളാ സംഘടനകൾ നേതൃത്വപരമായ പങ്ക് വഹിക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.

രാഷ്ട്രീയ മഹിളാ ജനതാദൾ കോഴിക്കോട് ജില്ലാ ക്യാമ്പിൻ്റെ സമാപന സമ്മേളനം അകലാപ്പുഴലെയ്ക്ക് വി റിസോർട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ജില്ലാ പ്രസിഡൻ്റ് പി.സി നിഷാകുമാരി അദ്ധ്യക്ഷതയായി. സംസ്ഥാന പ്രസിഡൻ്റ് ഒ.പി ഷീജ മുഖ്യ പ്രഭാഷണം നടത്തി. വി.കുഞ്ഞാലി, മനയത്ത് ചന്ദ്രൻ, എൻ. കെ.വത്സൻ, കെ.ലോഹ്യ, സുജ ബാലുശ്ശേരി, എം.പിഅജിത, ബേബി ബാലമ്പ്രത്ത്, ഷൈമ കോറോത്ത്, പ്രിയ സി, സെറീന സുബൈർ, കെ.പി. ദീപ , ജീജാ ദാസ്, പി.പി നിഷ ,കെ.കെ നിഷിത,വനജ രാജേന്ദ്രൻ,ഭാസ്കരൻ കൊഴുക്കല്ലൂർ, പി. കിരൺജിത്ത്, രജീഷ് മാണിക്കോത്ത്, എ.കെ ലക്ഷ്മി ,സംഘാടക സമിതി ചെയർമാൻ രാമചന്ദ്രൻ കുയ്യണ്ടി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കണ്ണൂർ ഏഴിമലയിൽ പിക്കപ്പ് ലോറിയിടിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു

Next Story

ഒരുമിച്ചിരിക്കാം – ഒത്തിരി പറയാം – എന്ന പേരിലുളള വിദ്യാർത്ഥി ബാല ജനതാ സംഗമം ഉൽഘാടനം ചെയ്തു

Latest from Local News

ബാബു കൊളപ്പള്ളിക്ക് കേരള ഫോക്ലോർ അക്കാദമി അവാർഡ്

കേരള ഫോക്ലോർ അക്കാദമി 2023 വർഷത്തെ അവാർഡ് ബാബു കൊളപ്പള്ളിക്ക്. മുപ്പത്തിയഞ്ച് വർഷത്തിലധികമായി നൂലലങ്കാര കലാരംഗത്ത് പ്രവർത്തിച്ചു വരുന്ന ഇദ്ദേഹം പോണ്ടിച്ചേരി

കൊയിലാണ്ടി തീരദേശ റോഡ് ഹാർബർ എഞ്ചിനീയറുമായി തീരദേശ സംരക്ഷണ സമരസമിതി ചർച്ച നടത്തി

കൊയിലാണ്ടി തീരദേശ റോഡ് ഹാർബർ എൻജിനീയർ സതീശനുമായി തീരദേശ സംരക്ഷണ സമരസമിതി ചർച്ച നടത്തി. തീരദേശ റോഡിന്റെ പണി ജനുവരി 25ന്

ചിങ്ങപുരം കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് തുടക്കമായി

ചിങ്ങപുരം കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് തുടക്കമായി. ഡിസംബര്‍ 25ന് വൈകീട്ട് ഭക്തിഗാനസുധ, കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, വിഷ്ണു കാഞ്ഞിലശ്ശേരി

എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു കരട് പട്ടിക പരിശോധനയ്ക്കായി ലഭ്യമാണെന്ന് ജില്ല കളക്ടര്‍

തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍-എസ്‌ഐആര്‍ (സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ 2026)ന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ല കളക്ടര്‍ സ്‌നേഹില്‍