കൊയിലാണ്ടി ശ്രദ്ധ സാമൂഹ്യപാഠശാലയുടെ സംഗീത കൂട്ടായ്മയായ ‘മ്യൂസിക്യൂ’ വിൻറെ നേതൃത്വത്തിൽ വയലാർ സ്മൃതി സംഘടിപ്പിച്ചു. ഒക്ടോബർ 27ന് ഞായറാഴ്ച വൈകിട്ട് 3.30 ന് മോഹനൻ നടുവത്തൂർ പരിപാടി ഉദ്ഘാടനം ചെയ്തു. പാലക്കാട് പ്രേംരാജ് ,അഡ്വക്കേറ്റ് ശ്രീനിവാസൻ, എന്നിവർ മുഖ്യ അതിഥികൾ ആയി പങ്കെടുത്തു. മുരളി എൻ.വി അധ്യക്ഷത വഹിച്ചു. എ.ടി രവി സ്വാഗതവും ,എൻ .കെ മുരളി നന്ദി രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് വയലാർ രചിച്ച ഗാനങ്ങളുടെ അവതരണം നടന്നു.










