സൗജന്യ നീന്തൽ പരിശീലന സമാപനവും ആദരവും നൽകി

കൂത്താളി മഹാത്മാ ഗ്രാമോദയ ചാരിറ്റബിൾ ട്രെസ്റ്റ് സംഘടിപ്പിച്ച സൗജന്യ നീന്തൽ പരിശീലനം ഒന്നാം ഘട്ടത്തിന്റെ സമാപനചടങ്ങും പരിശീലകർക്കുള്ള ആദരവും, സർട്ടിഫിക്കേറ്റ് വിതരണവും നടത്തി. ഡി വൈ എസ് പി പി കെ സന്തോഷ്‌ കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. പരിശീലകരായ സൈനികൻ പുളിയുള്ളതിൽ ശശി, കെ എം ഷമീർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

വാർഡ് മെമ്പർ ശ്രീവിലാസ് വിനോയ് പരിശീലനം കിട്ടിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ട്രെസ്റ്റ് പ്രസിഡന്റ് ഇ ടി സത്യൻ അധ്യക്ഷ്യം വഹിച്ചു. ഒരു മാസക്കാലമായി ഇരുപത്തി അഞ്ചോളം കുട്ടികൾക്കാണ് സൗജന്യ നീന്തൽ പരിശീലനം നൽകിയത്. ട്രെസ്റ്റ് ജനറൽ സെക്രെട്ടറി ടി വി മുരളി,പി ആദർശ്,, പി ശ്രീധരൻ, പി സോമനാഥ്‌,സി പ്രേമൻ, എ കെ ചന്ദ്രൻ,
ഒ.സി ലീന, നിജേഷ്. എൻ, രാജൻ കുന്നത്ത്, എൻ പി ബാലൻ, എൻ പി ശ്യാമള, പി കെ നൗജിത്ത്, കെ പി സുരേഷ് കുമാർ,സി ടി വിനോദ്, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.