കേന്ദ്ര നിരക്കിൽ അനുവദിച്ചു വരുന്ന ജീവനക്കാരുടെ ക്ഷാമ ബത്തയിൽ നിന്നും പുറകോട്ടു പോകാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കുക ജീവനക്കാരോടുള്ള സർക്കാറിൻ്റെ നിഷേധാത്മക സമീപനം അവസാനിപ്പിക്കുന്നതുവരെ സമരം തുടരുമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജി. എസ്സ് ഉമാശങ്കർ.
കേരള എൻ.ജി.ഒ അസോസിയേഷൻ കോഴിക്കോട് സിവിൽസ്റ്റേഷൻ ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ക്ഷാമ ബത്ത കുടിശ്ശിക നിഷേധത്തിനെതിരെ നടത്തിയ പ്രതിഷേധ പരിപാടി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിവിൽ സർവ്വീസിനെ ഇല്ലാതാക്കുന്ന നീക്കത്തിൽ നിന്നും സർക്കാർ പിൻതിരിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സിവിൽ സ്റ്റേഷൻ ബ്രാഞ്ച് പ്രസിഡണ്ട് ശ്രീ. സജീവൻ പൊറ്റക്കാട്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സന്തോഷ് പി.കെ. സ്വാഗതവും ബ്രാഞ്ച് ട്രഷറർ നിഷാന്ത് കെ.ടി നന്ദിയും പറഞ്ഞു.
സെറ്റോ മുൻ ജില്ല ചെയർമാൻ ശ്രീ വിനോദ് കുമാർ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കന്മന മുരളീധരൻ, മിസ്രിയ, എ. കെ. രാജീവ് കുമാർ ജില്ലാ വൈസ് പ്രസിഡൻ്റ് സന്തോഷ് നെടൂളി , ജില്ലാ കമ്മിറ്റി അംഗം ശ്രീ അഖിൽ എ. കെ.എന്നിവർ സംസാരിച്ചു.
പ്രതിഷേധപ്രകടനത്തിന് രമേശൻ ടി, വിവേക്, നിധിൻ ചേനോത്ത്, അനുരാഗ് , സുമേഷ്, ടെസ്റ്റി വിൽഫ്രഡ്, ജയശ്രീ, കൃപേഷ് എന്നിവർ നേതൃത്വം നൽകി.