വടകര:കംബോഡിയയിൽ തൊഴിൽതട്ടിപ്പിന് കുടുങ്ങിയവർ ഇന്ന് രാത്രിയിൽ കൊച്ചിയിലെത്തും.മണിയുർ സ്വദേശികളായ അഭിനവ്,അരുൺ, സെമിൽദേവ്,അഭിനന്ദ് ,അശ്വന്ത്, എടപ്പാൾ സ്വദേശി അജ്മൽ,മംഗ്ലൂർ സ്വദേശി റോഷൻ എന്നവരെയാണ് തായിലാൻറിലെ പരസൃകമ്പനിയിലേക്കന്ന് പറഞ്ഞ് യുവാക്കളെ കബോഡിയൻകമ്പനിക്ക് മറച്ചു വിൽക്കുകയായിരുന്നു.കുറ്റകരമായ സൈബർ തട്ടിപ്പ് ജോലിചെയ്യിക്കുവാൻ ശ്രമിച്ചപ്പോൾ അതിന് നിൽക്കാത്തത് കാരണം ക്രൂരമായ മർന്ധനത്തിന് ഇടയാക്കി പരിക്ക്പറ്റിയിട്ടുണ്ട്.വിഷയത്തിൽ വടകര എം.പി.ഷാഫി പറമ്പിൽ വിദേശകാര്യ മന്ത്രിയുമായും, ഇന്ത്യഎംബസിയുമായി ഇടപെട്ട് നാട്ടിൽ എത്തിക്കുവാൻ സൗകര്യ മൊരുക്കിയത്. ഇതിൽ രണ്ടുപേരുടെ പാസ്പോർട്ട് കാലാവധികഴിഞ്ഞതിനാൽ എയർപ്പോർട്ടിൽ പിഴസംഖൃ അടയ്ക്കുവാനുള്ള സഹായവും എം.പി.ചെയ്യിതു.ഷാഫി പറമ്പിൽ കുടുംബാംഗങ്ങളുമായും കബോഡിയയൽ കുടുങ്ങിയ യുവാക്കളുമായും എം.പി.നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു.തട്ടിപ്പ് സംഘത്തിൻറെ കൈയിൽ അകപ്പെട്ട പേരാമ്പ്ര സ്വദേശിയെ കണ്ടത്താൻ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിക്കുമെന്ന് എം.പി.പറഞ്ഞു..മനുഷൃകടത്തിന് പിന്നിലുള്ളവരെ കണ്ടത്താൻ ശക്തമായ നിയമനടപടികൾ സ്വകീരിക്കണമെന്ന് എം.പി.അധികാരികളോട് ആവശൃപ്പെട്ടു.വടകരപോലീസിൽ ബന്ധുക്കൾ ഇന്നലെ പരാതികൊടുത്തിട്ടും കേസ് റജിസ്റ്റർ ചെയ്യാത്തതിൽ ദുരൂഹതഉണ്ടന്നും എം.പി.പറഞ്ഞു.