1960 മുതൽ നളന്ദയിൽ പഠിപ്പിച്ച അദ്ധ്യാപകരും പഠിച്ച വിദ്യാർത്ഥികളും ഒത്തുചേർന്നു

 1960 അറുപതകളിൽ കൊയിലാണ്ടിയിൽ അധികവിദ്യാഭ്യാസത്തിനായി ആരംഭിച്ച ട്യൂട്ടോറിയൽ പ്രസ്ഥാനങ്ങളിൽ ആദ്യത്തേതായിരുന്നു നളന്ദ ട്യൂട്ടോറിയൽസ്.

സ്വാതന്ത്ര്യസമരസേനാനിയും പ്രമുഖ ഗാന്ധിയനും ആദ്യ കാല BA ഹോണേർസ് ബിരുദധാരിയുമായിരുന്ന ശ്രി പുളിങ്കുളത്തിൽ അച്ചുതൻ മാസ്റ്ററായിരുന്നു ഇതിന്റെ സ്ഥാപകൻ.

ഉന്നത വിദ്യാഭ്യാസ നേടിയ യുവതയുടെ ആദ്യകാല തൊഴിലാശ്രയ കേന്ദ്രമായിരുന്നു നളന്ദ.
നളന്ദയിലെ പൂർവ്വ അധ്യാപകരും വിദ്യാർത്യകളും പിൽകാലത്ത് സമൂഹത്തിൽ ഉന്നതസ്ഥാനീയരായിട്ടുണ്ട്.

കൊയിലാണ്ടിയുടെ സാമൂഹിക,സാംസ്കാരി രംഗത്ത് വലിയ സ്വാധീനം ചെലുത്തിയ ഒരു കലാലയം കൂടിയായിരുന്നു നളന്ദ. അമേച്വർ നാടകങ്ങളും , ചൊൽക്കാഴ്ചകളും ഫിലീം സൊസൈറ്റി പ്രവർത്തനങ്ങളും ഉൾപ്പെടെ സാംസ്കാരിക രംഗത്ത് ഇടപെടുവാൻ നളന്ദക്ക് സാധിച്ചിട്ടുണ്ട്.
പിന്നീട് സമാന്തര വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന നളന്ദ,1990കളുടെ അവസാനം വരെ നിലനിൽക്കുകയുണ്ടായി.
1960 മുതൽ നളന്ദയിൽ പഠിപ്പിച്ച അദ്ധ്യാപകരും പഠിച്ച വിദ്യാർത്ഥികളും ഒത്തുചേർന്നു.
പ്രശസ്ത സാഹിത്യകാരൻ കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു.
കെ.കരുണൻ സ്വാഗതം പറഞ്ഞു. നാരായണൻ പ്രയാഗ് അധ്യക്ഷത വഹിച്ചു.
ഏഷ്യനെറ്റ് മുൻ സീനിയർ ന്യൂസ് എഡിറ്റർഎൻ.കെ രവീന്ദ്രൻ ,എൻ കെ .ശിവദാസ് ,
കെ.വാസു, Dr പ്രശാന്ത്, ജയരാജ് പണിക്കർ, ജ്യോതിലക്ഷി ജെ.ആർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കംബോഡിയയിൽ തൊഴിൽതട്ടിപ്പിന് കുടുങ്ങിയവർ ഇന്ന് രാത്രിയിൽ കൊച്ചിയിലെത്തും

Next Story

കീഴരിയൂർ വാഴയിൽ അസൈനാർ അന്തരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഞായറാഴ്ച ദീപാരാധനക്ക് ശേഷം കൊടിയേറി. തുടർന്ന് കോട്ടക്കൽ

മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു

കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു. പ്രമേയത്തിലും ആവിഷ്കാരത്തിലും മലയാള സിനിമകൾ ഇന്ത്യൻ സിനിമക്ക് വഴികാട്ടുന്നു വെന്ന് പ്രമുഖ

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ ബേപ്പൂർ തുറമുഖം വരെ ചരിത്ര ടൂറിസം പദ്ധതിക്ക് 100 കോടി രൂപയുടെ അംഗീകാരം – മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ അതിപുരാതന ചരിത്ര പാരമ്പര്യമുള്ള ബേപ്പൂർ തുറമുഖം വരെ ചരിത്രം ഓർമപ്പെടുന്ന ഒരു ബൃഹത് ടൂറിസ് പദ്ധതിയ്ക്ക്