പാർട്ടികളിൽ വനിതകൾക്ക് പ്രാധാന്യം നൽകേണ്ടത് പാർട്ടിയുടെ കടമ എം .വി. ശ്രേയാംസ് കുമാർ

തിക്കോടി പാർട്ടികളിൽ വനിതകൾക്ക് പ്രാധാന്യം നൽകേണ്ടത് പാർട്ടിയുടെ കടമയാണെന്നും ഇതിൽ സ്ത്രീകൾക്ക് പരിമിതികളില്ലേ എന്ന് ചോദിക്കുന്നത് ചോദിക്കുന്ന ആളിന്റെ മനസ്സിൻറെ ചിന്തയുടെ പ്രതിഫലനമാണെന്നും, പരിമിതി എന്നത് നമ്മൾ തന്നെ സൃഷ്ടിക്കുന്ന മതിൽക്കെട്ടാണെന്നും ആർ .ജെ .ഡി .സംസ്ഥാന പ്രസിഡൻ്റ് എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. രാഷ്ട്രീയ മഹിളാ ജനതാദൾ ജില്ലാ ക്യാമ്പ് , പുറക്കാട് അകലാപ്പുഴ ലെയ്ക് വ്യു റിസോർട്ടിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ മാറ്റങ്ങൾ വരേണ്ടത് അവനവനിൽ നിന്നാണ്. നമ്മൾ മാറാതെ മറ്റുള്ളവരെ മാറ്റുക എന്നത് മിഥ്യയാണ്. സമൂഹനീതിയെ പറ്റി സംസാരിക്കുമ്പോൾ ആദ്യം അതിനോട് നീതിപുലർത്തേണ്ടത് സംസാരിക്കുന്നവരാണ്. ആരെങ്കിലും ശക്തമായി പറഞ്ഞാലേ മാറ്റം
വരുകയുള്ളൂ. പലപ്പോഴും വനിതകൾക്ക് പാർട്ടികളിലും മറ്റു ഘടകങ്ങളിലും പ്രാധാന്യം കിട്ടാത്ത അവസ്ഥ ഉണ്ട്. ഇന്നത്തെ സാഹചര്യത്തിൽ സ്ത്രീകൾ ശക്തമായി പോരാടിയാൽ മാത്രമേ മുന്നോട്ടുവരാനാവൂ അല്ലാതെ പരവതാനി ആരും വിരിച്ചു തരില്ല. സമൂഹത്തിൻറെ മനസ്സ് അതിന് പാകപ്പെട്ടിട്ടില്ലെന്നും അതിന് സ്ത്രീകൾ തന്നെ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ തുല്യമായ അവകാശം എല്ലാവർക്കും വേണം. അതിനുവേണ്ടി പോരാടിയത് ഈ പ്രസ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ മഹിളാ ജനതാദൾ ജില്ലാ പ്രസിഡൻ്റ് പി.സി. നിഷാകുമാരി അധ്യക്ഷയായി. ആർ. ജെ. ഡി. ജില്ലാ പ്രസിഡൻ്റ് എം. കെ. ഭാസ്കരൻ മുഖ്യപ്രഭാഷണം നടത്തി .സംസ്ഥാന വൈ. പ്രസിഡൻ്റ് ഇ .പി .ദാമോദരൻ, സംസ്ഥാന ജനറൽ സിക്രട്ടറി സലിം മടവൂർ, രാമചന്ദ്രൻ കുയ്യണ്ടി, സുജ ബാലുശ്ശേരി, വിമല കളത്തിൽ, പി, മോനിഷ, എം.പി .ശിവാനന്ദൻ, സി .പി. രാജൻ, ജെ.എൻ. പ്രേം ഭാസിൽ, എം. കെ .സതി, എം .കെ. പ്രേമൻ ,പി .പി. നിഷ എന്നിവർ സംസാരിച്ചു. ‘സ്ത്രീശാക്തീകരണം’ എന്ന വിഷയത്തിൽ അഡ്വ: സുജാത വർമ്മ ക്ലാസെടുത്തു .സുമ തൈക്കണ്ടി, ഷീബ ശ്രീധരൻ, വി. ബിന്ദു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ, കണ്ണിൽ നിന്ന് വിരയെ നീക്കം ചെയ്തു

Next Story

കൊയിലാണ്ടി കോതമംഗലം വല്ലത്ത് താഴെ കുനി ബാബു അന്തരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഞായറാഴ്ച ദീപാരാധനക്ക് ശേഷം കൊടിയേറി. തുടർന്ന് കോട്ടക്കൽ

മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു

കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു. പ്രമേയത്തിലും ആവിഷ്കാരത്തിലും മലയാള സിനിമകൾ ഇന്ത്യൻ സിനിമക്ക് വഴികാട്ടുന്നു വെന്ന് പ്രമുഖ

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ ബേപ്പൂർ തുറമുഖം വരെ ചരിത്ര ടൂറിസം പദ്ധതിക്ക് 100 കോടി രൂപയുടെ അംഗീകാരം – മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ അതിപുരാതന ചരിത്ര പാരമ്പര്യമുള്ള ബേപ്പൂർ തുറമുഖം വരെ ചരിത്രം ഓർമപ്പെടുന്ന ഒരു ബൃഹത് ടൂറിസ് പദ്ധതിയ്ക്ക്