കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റും ഹിയറിങ് പ്ലസ് ഓഡിയോളജി ആൻഡ് സ്പീച് തെറാപ്പി ക്ലിനിക് രാകേഷ് ഹോസ്പിറ്റൽ കൊയിലാണ്ടിയും സൗജന്യ കേൾവി പരിശോധന, സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി ക്യാമ്പ് നടത്തി. കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ ശ്രീ കെ സത്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ശ്രീ കെ എം രാജീവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു, ശ്രീ ദീപക് ടി സ്വാഗതവും, ഹിയറിങ് പ്ലസ് ക്ലിനിക് മാനേജിംഗ് പാർട്ണർ ശ്രീ ദീപക് രാജ് പി വി നന്ദിയും പറഞ്ഞു. ശ്രീ ജെ കെ ഹാഷിം, ശ്രീ വിഷ്ണു എൻ എന്നിവർ സംസാരിച്ചു.
ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു, കേൾവിക്കുറവും അതിന്റെ പരിഹാരമാർഗ്ഗങ്ങളും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി. വേണ്ടവിധം ചികിത്സിക്കാതെ ഇരിക്കുന്ന കേൾവി കുറവുകൾ ഭാവിയിൽ ഓർമ്മക്കുറവകളിലേക്ക് നയിച്ചേക്കാം എന്ന് വിവിധ പഠനങ്ങളെ ഉദ്ധരിച്ച് വിദഗ്ധർ അഭിപ്രായപ്പെട്ടു.കേൾവിക്കുറവും സംസാര പ്രശ്നങ്ങളും വളരെ നേരത്തെ തന്നെ കണ്ടുപിടിച്ച് അതിന്റെ ചികിത്സ മാർഗ്ഗങ്ങൾ നിർദ്ദേശിക്കുക എന്നതാണ് ഇത്തരം ക്യാമ്പുകളുടെ ഉദ്ദേശലക്ഷ്യം എന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.