അഭയപുരി റസിഡന്റ്സ് അസോസിയേഷൻ ദശവാർഷികാഘോഷിച്ചു

ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ റെസിഡന്റ്സ് അസോസിയേഷൻ ദശവാർഷികാഘോഷം പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ പങ്കെടുത്തു. വേദിയിൽ വെച്ച് ചേലിയ കഥകളി വിദ്യാലയം പ്രിൻസിപ്പാളും കഥകളി ആചാര്യനുമായ കലാമണ്ഡലം പ്രേംകുമാറിനെ ആദരിച്ചു. ഉണ്ണിഗോപാലൻ മാസ്റ്റർ ആദരഭാഷണം നടത്തി. സതി കിഴക്കയിൽ ഉപഹാരം സമ്മാനിച്ചു. ഐ.എച്ച്.ആർ.ഡി ബെസ്റ്റ് ടീച്ചർ അവാർഡ് ലഭിച്ച അശ്വതി അർജ്ജുൻ, ലെഫ്റ്റനൻ്റ് കേണൽ വാസുദേവൻ പൊന്മന, കൃഷി കൂട്ടായ്മയിലെ അംഗങ്ങളേയും എസ്. എസ്. എൽ. സി – പ്ലസ് ടു വിജയികൾ എന്നിവർക്കുള്ള ഉപഹാരം നൽകി ആദരിച്ചു. ഇവർക്കുള്ള ഉപഹാരങ്ങൾ മുസ്തഫ.പി.പി., എൻ ഉണ്ണി, ശിവദാസൻ സായ, സത്യനാഥൻ മാടഞ്ചേരി, പി. ഹാരിസ് എന്നിവർ വിതരണം ചെയ്തു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റിൽ എ ഗ്രേഡ് നേടിയ ദേവികയ്ക്ക് വാർഡ് മെമ്പർ ഗീത മുല്ലോളി ഉപഹാരം നൽകി അനുമോദിച്ചു. അസോസിയേഷൻ അംഗമായ മുതിർന്ന കർഷകനായ കുനിക്കണ്ടി കൃഷ്ണൻ നായരെ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ ബിനേഷ് ചേമഞ്ചേരി, മണികണ്ഠൻ മേലേടുത്ത്, രാജൻ കളത്തിൽ, ബാലകൃഷ്ണൻ ചൈത്രം എന്നിവർ സംസാരിച്ചു. കലാമണ്ഡലം ശിവദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സഞ്ജീവൻ കളത്തിൽ സ്വാഗതവും കെ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കലാമണ്ഡലം ശിവദാസ്, കലാമണ്ഡലം പ്രേംകുമാർ എന്നിവർ ചേർന്ന് ശങ്കരപദം എന്ന പേരിലുള്ള കഥകളിപദകച്ചേരി നടന്നു. തുടർന്ന് ശശി പൂക്കാട് സംവിധാനം ചെയ്ത കാവൽക്കൂത്ത് എന്ന നാടകം അഭയപുരി റസിഡൻസ് അംഗങ്ങൾ അവതരിപ്പിച്ച സ്കിറ്റ് സർവ്വെ, അശ്വതി അർജ്ജുനും സംഘവും അവതരിപ്പിച്ച മേഘരാഗം എന്ന നൃത്തശില്പം, തിരുവാതിരക്കളി, ഒപ്പന, സംഘത്തങ്ങൾ, സിനിമാറ്റിക്ക് ഡാൻസുകൾ, സംഘഗാനങ്ങൾ എന്നിവ അരങ്ങേറി

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി കോതമംഗലം വല്ലത്ത് താഴെ കുനി ബാബു അന്തരിച്ചു

Next Story

പുളിയഞ്ചേരി മുണ്ട്യാടിക്കുനി പത്മാവതി അന്തരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ  മെഡിസിൻ  വിഭാഗം. ഡോ. വിപിൻ  3:30

ഗോസമൃദ്ധി -എന്‍.എല്‍.എം കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്

വിയ്യൂർ പുളിയഞ്ചേരി ശക്തൻ കുളങ്ങര ക്ഷേത്രോത്സവം രണ്ടിന് തുടങ്ങും

കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച്‌ രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി

ഇന്ത്യൻ ഗ്യാസ് ഏജൻസി ഓഫിസ് അത്തോളിയിൽ നിലനിർത്തണം

നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി