പേരാമ്പ്ര: 19-കാരിയെ പേരാമ്പ്രയിലെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര സില്‍വര്‍ കോളേജിനടുത്ത് വാടകക്ക് താമസിക്കുന്ന എരവട്ടൂര്‍ നമ്പൂടിക്കണ്ടി മീത്തല്‍ അശ്വിന്റെ ഭാര്യയും ചെങ്ങോട്ടുകാവ് മേലൂര്‍ ചെറുവലത്ത് താഴെകുനി പ്രബീഷിന്റെ മകളുമായ പ്രവീണ (19) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 12-മണിയോടെ അശ്വിന്‍ വീട്ടില്‍ എത്തിയപ്പോള്‍ പ്രവീണയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടുവെന്നാണ് പറയുന്നത്. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി. പ്രവീണയുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമാകുന്നതേയുള്ളൂവെന്ന് പോലീസ് പറഞ്ഞു. പ്രവീണയുടെ അമ്മ ലത. സഹോദരന്‍: പ്രസൂണ്‍.
