നവീന്‍ ബാബുവിന്‍റെ മരണത്തിൽ പി.പി ദിവ്യ പൊലീസിൽ കീഴടങ്ങാനുള്ള സാധ്യത മങ്ങി

നവീന്‍ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യ പൊലീസിൽ കീഴടങ്ങാനുള്ള സാധ്യത മങ്ങി. ഇന്നലെ ദിവ്യ ബന്ധുവിന്റെ വീട്ടിലെത്തിയെന്നാണ് സൂചന. മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി വരുന്നതു വരെ ദിവ്യ കീഴടങ്ങിയേക്കില്ല എന്നാണ് പുറത്ത് വരുന്ന വിവരം. അതിനിടെ പി.പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധവുമായി പ്രതിപക്ഷം.

കണ്ണൂർ ജില്ലാ വികസന സമിതി യോഗത്തിൽ പ്രതിപക്ഷ ബഹളം ഉണ്ടായി. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ വികസന സമിതി യോഗത്തിൽ പ്രത്യേക പ്രമേയം പാസാക്കി. ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ കീഴടങ്ങിയേക്കുമെന്ന് അഭ്യൂഹം ഉയർന്നിരുന്നു.

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യാ സംഭവം തെരഞ്ഞെടുപ്പ് രംഗത്ത് നിറഞ്ഞു നില്‍ക്കുന്നത് തിരിച്ചടിയായേക്കുമെന്ന് ഇടതു കേന്ദ്രങ്ങള്‍ വിലയിരുത്തുന്നുണ്ട്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ചൊവ്വാഴ്‌ചയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുക.

അതുവരെ കാത്തിരിക്കാതെ അന്വേഷണ സംഘത്തിന് മുമ്പാകെ എത്താന്‍ ദിവ്യക്ക് മേല്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ സമ്മര്‍ദം ഉണ്ടെന്നാണ് സൂചന. അന്വേഷണ സംഘത്തലവനായി ചുമതലയേറ്റ കമ്മീഷണര്‍ അജിത് കുമാര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത്തുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

Leave a Reply

Your email address will not be published.

Previous Story

റേഷന്‍ മസ്റ്ററിങ് നടപടികള്‍ നവംബര്‍ അഞ്ചുവരെ നീട്ടി; വിദേശരാജ്യങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളെ ഒഴിവാക്കില്ലെന്ന് മന്ത്രി ജിആര്‍ അനില്‍

Next Story

കീഴ്പ്പയ്യൂർ വാഴോത്ത് സുമിത അന്തരിച്ചു

Latest from Main News

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ഒന്നു

അപകടത്തില്‍പ്പെട്ട കപ്പലിലെ ചരക്ക് വിവരങ്ങള്‍ സർക്കാർ പുറത്തുവിട്ടു

കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളിലുള്ള വസ്തുക്കളുടെ പട്ടിക സംസ്ഥാന സർക്കാർ പുറത്തുവിട്ടു. കപ്പലിലുണ്ടായിരുന്ന 13 കണ്ടെയ്നറിൽ കാൽസ്യം കാർബൈഡായിരുന്നു.

പ്രസവശേഷം ആശുപത്രിയില്‍ നിന്ന് കുഞ്ഞുമായി മടങ്ങുന്ന അമ്മയ്ക്ക് വൃക്ഷതൈ സമ്മാനമായി നല്‍കുന്ന ‘ജീവന്‍’ പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി

പ്രസവശേഷം ആശുപത്രിയില്‍ നിന്ന് കുഞ്ഞുമായി മടങ്ങുന്ന അമ്മയ്ക്ക് വൃക്ഷതൈ സമ്മാനമായി നല്‍കുന്ന ‘ജീവന്‍‘ എന്ന പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി. ലോക പരിസ്ഥിതി

ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശക്തമായ നിലപാട് ലോകരാജ്യങ്ങളെ അറിയിക്കുന്നതിനായി നിയോഗിച്ച അഞ്ച് സർവകക്ഷി പ്രതിനിധി സംഘങ്ങൾ ദൗത്യം വിജയകരമായി പൂർത്തിയാക്കി

ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശക്തമായ നിലപാട് ലോകരാജ്യങ്ങളെ അറിയിക്കുന്നതിനായി നിയോഗിച്ച അഞ്ച് സർവകക്ഷി പ്രതിനിധി സംഘങ്ങൾ ദൗത്യം വിജയകരമായി