കൊയിലാണ്ടി: പാവങ്ങളുടെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും ആശ്രയവും ആവേശവുമായ സി.പി.എമ്മിനെ തകര്‍ക്കാന്‍ വലതു പക്ഷ രാഷ്ട്രീയ കക്ഷികളും ഒരു വിഭാഗം മാധ്യമങ്ങളും മല്‍സരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. കൊയിലാണ്ടി കാവുംവട്ടത്ത് സി.പി.എം നടേരി ലോക്കല്‍ കമ്മിറ്റി ഓഫീസ് പി.കെ.ശങ്കരന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സി.പി.എമ്മിനെ ഉള്‍ക്കിടലത്തോടെയാണ് യൂ.ഡി.എഫും,ബി.ജെ.പിയും നോക്കി കാണുന്നത്.എല്ലാ ശത്രു വര്‍ഗ്ഗങ്ങളും യോജിച്ചാണ് സി.പി.എമ്മിനെ കടന്നാക്രമിക്കുന്നത്. കേരള സംസ്ഥാന രൂപവല്‍ക്കരണം മുതല്‍ തുടങ്ങിയ കമ്മ്യൂണിസ്റ്റ് വേട്ട ഇപ്പോഴും തുടരുകയാണ്.എന്നാല്‍ നമ്മുടെ നാട് ഇത്തരം കൂട്ടുകെട്ടിനെ തിരിച്ചറിയും.
ചേലക്കരയിലും പാലക്കാടും വയനാട് ലോക്‌സഭാ മണ്ഡലത്തിലും ഇടത് മുന്നണി ഉജ്ജ്വല വിജയം നേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതു വരെ കാണാന്‍ കഴിയാത്ത വിധം യു.ഡി.എഫും ദുര്‍ബ്ബലമായിരിക്കുകയാണ്. യു.ഡി.എഫ് വിട്ട് പല ഉന്നത നേതാക്കളും പുറത്തു വരികയാണ്. സി.പി.എമ്മിനെയും എല്‍.ഡി.എഫിനെയും തകര്‍ക്കാന്‍ ബി.ജെ.പിയും യൂ.ഡി.എഫ് കൂട്ടു കൂടുന്നതിലുളള വിയോജിപ്പ് പരസ്യമായി രേഖപ്പെടുത്തിയാണ് പലരും യു.ഡി.എഫ് വിടുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി തൃശൂരില്‍ ജയിച്ചത് കോണ്‍ഗ്രസ്സിന്റെ വോട്ട് നേടിയാണ്. കഴിഞ്ഞ തവണത്തെക്കാള്‍ 87,000 വോട്ട് കുറവാണ് തൃശൂരില്‍ യു.ഡി.എഫിന് ഇത്തവണ ലഭിച്ചത്. ആ വോട്ട് എവിടെ പോയെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണം. എന്നാല്‍ തൃശൂരില്‍ ഇടത് മുന്നണിയുടെ വോട്ട് 16,000 കൂടുകയാണ് ഇത്തവണ ചെയ്തത്. ബി.ജെ.പി കോണ്‍ഗ്രസ് രഹസ്യ ബാന്ധവവും ഉളളുകളളികളും അറിയാവുന്നവര്‍ പരസ്യമായി വിയോജിച്ച് പുറത്ത് വരികയാണ്.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന് മാസങ്ങളായിട്ടും അര്‍ഹതപ്പെട്ട കേന്ദ്ര സഹായം നല്‍കാത്തത് പ്രതിഷേധാര്‍ഹമാണ്. മോഡി സര്‍ക്കാര്‍ സംസ്ഥാനത്തോട് കടുത്ത വിവേചനവും അവഗണനയുമാണ് പുലര്‍ത്തുന്നത്.
മാധ്യമങ്ങളും ചാനലുകാരും ഇടത് പക്ഷ വിരുദ്ധത പ്രചരിപ്പിക്കുകയാണ്. എല്ലാ വര്‍ക്കും വേണ്ടത് എല്‍.ഡി.എഫിന്റെ സ്വാധിനം കുറയ്ക്കലാണ്. സി.പി.എമ്മിനെ തകര്‍ക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും വര്‍ഗ്ഗീയ കക്ഷികളായ ജമാഅത്തെ ഇസ്ലാമി,എസ്.ഡി.പി.ഐ തുടങ്ങിയ തീവ്രവാദി സംഘടനകളുമായി കൈകോര്‍ക്കുകയാണ്. ജമാഅത്തെ ഇസ്ലാമിക്ക് ബി.ജെ.പിയെക്കാള്‍ ശത്രുത സി.പി.എമ്മിനോടാണ്. നമ്മുടെ നാട് വികസിക്കാന്‍ പാടില്ല, മുന്നോട്ട് പോകാന്‍ പാടില്ല ഇതാണ് എല്ലാ പിന്തിരിപ്പന്‍ ശക്തികളുടെയും ലക്ഷ്യം. ഈ പിന്തിരിപ്പന്‍ നയം പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞു പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ മുന്നോട്ട് വരണമെന്ന് പിണറായി വിജയന്‍ പറഞ്ഞു.
സി.പി.എം കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രന്‍ അധ്യക്ഷനായി. എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ,കാനത്തില്‍ ജമീല എം.എല്‍.എ,കെ.കെ.മുഹമ്മദ്,പി.വിശ്വന്‍,കെ.ദാസന്‍,ടി.പി.ദാസന്‍, ആര്‍.കെ.അനില്‍ കുമാര്‍,കന്മന ശ്രീധരന്‍,നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട്,വൈസ് ചെയര്‍മാന്‍ കെ.സത്യന്‍ ,പി.വി.മാധവന്‍ തുടങ്ങിയവര്‍ ംസംസാരിച്ചു.
Latest from Main News
*കോഴിക്കോട്’ഗവ* *മെഡിക്കൽകോളേജ് ഹോസ്പിറ്റൽ* *21.04.25.തിങ്കൾ.* *പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ* 🚨🚨🚨🚨🚨🚨🚨🚨 *👉ജനറൽമെഡിസിൻ* *ഡോ.ജയേഷ്കുമാർ* *👉സർജറിവിഭാഗം* *ഡോ ശ്രീജയൻ.* *👉ഓർത്തോവിഭാഗം* *ഡോ.ജേക്കബ് മാത്യു*
സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം. എറണാകുളം റൂറൽ എസ്‌പി വൈഭവ് സക്സേന എൻഐഎ എസ്‌പിയായി ഡൽഹിയിൽ ചുമതലയേൽക്കാൻ പോകുന്നതോടെയാണ് മാറ്റം.
ശബരിമല സന്നിധാനത്ത് നിർമിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം ഉദ്ഘാടനം ചെയ്തു. പതിനെട്ടാം പടിക്കു മുന്നിൽ വലിയ നടപ്പന്തലിന് പുറകുവശത്തായി മീനം രാശിയിലാണ്
ഈ വർഷം മുതൽ അധ്യാപകർക്ക് 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സി.ബി.എസ്.ഇ. സിബിഎസ്ഇയുടെ ‘സ്റ്റെം’ പദ്ധതിയുടെ ഭാഗമായാണ് വർഷത്തിൽ 50 മണിക്കൂർ
സംസ്ഥാനത്തെ നാല്, ഏഴ് ക്ലാസ് വിദ്യാർത്ഥികളുടെ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും. ഏപ്രിൽ അവസാനത്തോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് വിവരം.