കൊയിലാണ്ടി: ലോക പക്ഷാഘാതദിനത്തോട് അനുബന്ധിച്ച് കൊയിലാണ്ടിയിൽ വച്ച് കേരള എമർജൻസി ടീം കൊയിലാണ്ടി മേഖലാ കമ്മറ്റി, കൊയിലാണ്ടിക്കൂട്ടം കൊയിലാണ്ടി ചാപ്റ്റർ, കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റൽ എന്നിവർ സംയുക്തമായി STRIKE THE STROKE 2.0 എന്ന പേരിൽ 2024 ഒക്ടോബർ 29 ചൊവ്വാഴ്ച്ച രാവിലെ 6:30 ന് വാക്കത്തോണും തുടർന്ന് പക്ഷാഘാത ബോധവൽക്കരണ സെഷനും സംഘടിപ്പിക്കുന്നു. മേയ്ത്ര ഹോസ്പിറ്റലിലെ സെന്റർ ഫോർ ന്യുറോ സയൻസിലെ വിദഗ്ദരായ ഡോക്ടർമാർ പരിപാടിയുടെ ഭാഗമാകും. കൊയിലാണ്ടി സ്റ്റേറ്റ് ബാങ്ക് പരിസരത്ത് ബഹു. ശ്രീലാൽ ചന്ദ്രശേഖരൻ ഐ.പി. (എസ്.എച്ച്.ഒ )
കൊയിലാണ്ടി വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്യും.
തുടർന്ന് പുതിയ ബസ്റ്റാന്റ് പരിസരത്ത് വെച്ച് നടക്കുന്ന ബോധവൽക്കരണ സെഷൻ ഉദ്ഘാടനം ബഹു. കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ ജമീല നിർവ്വഹിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കാണ് വാക്കത്തോണിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. പങ്കെടുക്കുന്ന എല്ലാവർക്കും മേയ്ത്ര ഹോസ്പിറ്റൽ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. പക്ഷാഘാതവുമായി ബന്ധപ്പെട്ട് ധാരാളം അകാല മരണങ്ങൾ നമുക്ക് ചുറ്റിലും ദിനംപ്രതി നടന്നു കൊണ്ടിരിക്കുന്നു. സമൂഹം ശരിയായ അവബോധം നേടുകയാണെങ്കിൽ ഇതിൽ ഭൂരിഭാഗം ആളുകളെയും കൃത്യസമയത്ത് ചികിത്സ നൽകി സ്വാഭാവിക ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുവാൻ സാധിക്കുമെന്നത് ഇത്തരം ബോധവത്കരണ പ്രവർത്തനങ്ങളുടെ പ്രസക്തി വർദ്ധിപ്പിക്കുന്നു.
പത്ര സമ്മേളനത്തിൽ പങ്കെടുക്കുന്നവർ
മേയ്ത്ര ഹോസ്പിറ്റൽ
Praveen p Nair
Head of Marketing
Riyaz
Manager Marketing
ബിഫിൻ വർഗ്ഗീസ് മാർക്കറ്റിംങ്ങ് മാനേജർമെയ്ത്ര, കെ എസ് ഷബിൻ സീനിയർ എക്സിക്യൂട്ടീവ് മെയ്ത്ര.
Sreejith
Assistant manager -corporate and community connect
കൊയിലാണ്ടിക്കൂട്ടം
ശിഹാബുദ്ദീൻ SPH
ഗ്ലോബൽ ചെയർമാൻ
A. അസീസ് മാസ്റ്റർ
ചെയർമാൻ,
കൊയിലാണ്ടി കൂട്ടം
റഷീദ് മൂടാടി.
കൊയിലാണ്ടി ചാപ്റ്റർ പ്രസിഡന്റ്
KET എമർജൻസി ടീം
മൊയ്തു. കെ. വി
സംസ്ഥാന പ്രസിഡണ്ട്.
ലുക്ക്മാൻഹക്കീം കൊയിലാണ്ടി മേഖല
പ്രസിഡന്റ് (kET)
ഷംഷീർ.വി.പി കൊയിലാണ്ടി മേഖല ട്രഷറർ (KET)