കോഴിക്കോട് റൂറൽ ജില്ലാ പോലീസ് സ്പോർട്സ് മീറ്റിൻ്റെ ഭാഗമായി ഫുട്ബോൾ മൽസരം സംഘടിപ്പിച്ചു. കരുവണ്ണൂർ ക്യു സ്പോർട്സ് അക്കാഡമിയിൽ വച്ച് നടന്ന മൽസരത്തിൽ വടകര, നാദാപുരം, പേരാമ്പ്ര,താമരശ്ശേരി സബ്ഡിവിഷൻ ടീമുകളും ഡി.എച്ച് ക്യു ടീമും പങ്കെടുത്തു. അത്യന്തം വാശിയേറിയ ഫൈനൽ മൽസരത്തിൽ താമരശ്ശേരി സബ് ഡിവിഷൻ മൂന്ന് ഗോളുകൾക്ക് വിജയിച്ചു. ഡി.എച്ച് ക്യു ടീം റണ്ണർ അപ്പ് ആയി.
താമരശ്ശേരി സബ് ഡിവിഷനിലെ ശരത് വാകയാടിനെ മികച്ച കളക്കാരനായി തെരഞ്ഞെടുത്തു. ജില്ലാ പോലീസ് മേധാവി നിധിൻ രാജ് ഐ.പി.എസ് ഡി.എച്ച് .ക്യു ടീമിൻ്റെ താരമായി കളത്തിലിറങ്ങിയത് കളിക്കാരെയും കാണികളെയും ആവേശം കൊള്ളിച്ചു. കേരളാ ഫുട്ബോൾ അസോസിയേഷൻ മെമ്പറും എൻ ഐ എസ് കോച്ചുമായ അശോകൻ വാകയാട് ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ഡി.സി.ആർ.ബി ഡി.വൈ.എസ്.പി ഷാജ് ജോസ്, പേരാമ്പ്ര ഡി വൈ .എസ്. പി. ലതീഷ്, റിസർവ്വ് ഇൻസ്പെക്ടർ അശോകൻ ബി.പി എന്നിവർ പങ്കെടുത്തു.