വിമാനങ്ങളിൽ ഇരുമുടിക്കെട്ടിൽ നാളികേരം കൊണ്ടുപോകാൻ അനുമതി

വിമാനയാത്രയ്ക്കിടെ ഇരുമുടിക്കെട്ടിൽ നാളികേരം കൊണ്ടുപോകാൻ അനുമതി നൽകി വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള സിവിൽ ഏവിയേഷൻ സെക്യൂരിറ്റീസ് ഉത്തരവിറക്കി. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തർക്ക്  ഏറെ സന്തോഷമേകുന്ന വാർത്തയാണ് വ്യോമയാന മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്.

സുരക്ഷ മുൻനിർത്തിയാണ് ഇരുമുടിക്കെട്ടിൽ നാളികേരം ഇതുവരെ അനുവദിക്കാതിരുന്നത്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ അപകടകരമായ വസ്തുക്കളുടെ പട്ടികയിൽ നാളികേരം ഇടംപിടിച്ചിട്ടുണ്ട്. അതിനാൽത്തന്നെ അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ള അയ്യപ്പഭക്തർക്ക് ഇരുമുടിക്കെട്ട് നിറച്ചു കൊണ്ടുവരാൻ സാധിച്ചിരുന്നില്ല.

ഈ നിയമത്തിൽ ഇളവ് വേണമെന്ന് ദീഘനാളുകളായി ശബരിമല തീർത്ഥാടകരുടെ ആവശ്യമാണ്. അതിനാലാണ് മണ്ഡലകാലം തുടങ്ങാൻ ഇരിക്കെ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇളവ് നൽകിയിരിക്കുന്നത്. മണ്ഡലകാലം അവസാനിക്കുന്ന ജനുവരി 20 വരെയാണ് നാളികേരം കൊണ്ടുപോകാൻ അനുമതി. എന്നാൽ കർശനമായ സുരക്ഷാ പരിശോധന ഉണ്ടാകുമെന്നും പരിശോധനയോട് തീർത്ഥാടകർ സഹകരിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

ലോക പക്ഷാഘാതദിനത്തോട് അനുബന്ധിച്ച് STRIKE THE STROKE 2.0 എന്ന പേരിൽ വാക്കത്തോണും പക്ഷാഘാത ബോധവൽക്കരണ സെഷനും സംഘടിപ്പിക്കുന്നു

Next Story

വെങ്ങളം – അഴിയൂർ ദേശീയ പാത സമയബന്ധിതമായി പൂർത്തിയാക്കുക

Latest from Main News

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

ഉമാ തോമസ് എംഎല്‍എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി

അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക്; ജനുവരി 20 ന് സംസ്ഥാന ഐ.ടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രണേഴ്സ്ൻ്റെ (FACE) നേതൃത്വത്തിൽ 2025

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ വസതിയിൽ വച്ച് നടന്നു

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ