എംഡിഎംഎ യുമായി നന്മണ്ട സ്വദേശി പിടിയിൽ

മാരക ലഹരി മരുന്നായ എംഡി എം എ കൈവശം വെച്ചതിന് നന്മണ്ട സ്വദേശിയായ യുവാവിനെ ബാലുശ്ശേരി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ വി ബേബിയും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. നടുവണ്ണൂരിൽ വാടക റൂം കേന്ദ്രീകരിച്ച് ലഹരി മരുന്നു വിൽപ്പന നടത്തിയ കോഴിക്കോട് താലൂക്കിൽ നന്മണ്ട ദേശത്ത് കയ്യാൽ മീത്തൽ അനൂപ്  എന്നയാളെയാണ് എക്സൈസ് പാർട്ടി അറസ്റ്റ് ചെയ്തത് .

9.057 ഗ്രാം എം ഡി എം എ യാണ് ഇയാളിൽനിന്ന് കണ്ടെടുത്തത് . കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് പല സ്ഥലങ്ങളിലായി വാടക മുറിയെടുത്ത് വില്പന നടത്തുകയാണ് ഇയാളുടെ പതിവ് രീതി. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു .എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)സജീവൻ എം, പ്രിവന്റ്റ്റീവ് ഓഫീസർ രാജീവൻ പി.എൻ, പ്രിവന്റീവ് ഓഫീസർ നൗഫൽ ടി, സിവിൽ എക്സൈസ് ഓഫീസർ സോനേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ റഷീദ് ആർ കെ , വനിതാ സിവിൽ എക്സൈസ് ഓഫീസർ സുജ ഇ ജോബ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.