എ​ന്‍.​എ​ന്‍. കൃ​ഷ്ണ​ദാ​സ് മാ​പ്പ് പ​റ​യ​ണം: കെ​യു​ഡ​ബ്ല്യു​ജെ

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രെ അ​ധി​ക്ഷേ​പി​ക്കു​ക​യും ത​ട്ടി​ക്ക​യ​റു​ക​യും ചെ​യ്ത സി​പി​എം നേ​താ​വും മു​ന്‍ എം​പി​യു​മാ​യ എ​ന്‍.​എ​ന്‍. കൃ​ഷ്ണ​ദാ​സി​ന്‍റെ ന​ട​പ​ടി അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ര്‍ത്ത​ക യൂ​ണി​യ​ന്‍. സാ​ക്ഷ​ര കേ​ര​ള​ത്തി​നു നി​ര​ക്കാ​ത്ത രീ​തി​യി​ല്‍ മു​തി​ര്‍ന്ന രാ​ഷ്‌​ട്രീ​യ നേ​താ​വ് ന​ട​ത്തി​യ നി​ല​വാ​രം കു​റ​ഞ്ഞ​തും അ​സ​ഭ്യം ക​ല​ര്‍ന്ന​തു​മാ​യ പ്ര​സ്താ​വ​ന​യി​ലും പെ​രു​മാ​റ്റ​ത്തി​ലും യൂ​ണി​യ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു. ഹീ​ന​മാ​യ പ്ര​സ്താ​വ​ന പി​ന്‍വ​ലി​ച്ച് മാ​പ്പു​പ​റ​യാ​ന്‍ കൃ​ഷ്ണ​ദാ​സ് ത​യാ​റാ​ക​ണ​മെ​ന്ന് യൂ​ണി​യ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി. റ​ജി​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​രേ​ഷ് എ​ട​പ്പാ​ളും ആ​വ​ശ്യ​പ്പെ​ട്ടു.

മു​തി​ര്‍ന്ന നേ​താ​വി​ന് യോ​ജി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള മാ​ന്യ​ത​യും സ​ഭ്യ​ത​യും അ​ദ്ദേ​ഹ​ത്തി​ല്‍ നി​ന്നു​ണ്ടാ​കാ​തി​രു​ന്ന​ത് അ​ത്യ​ന്തം നി​രാ​ശാ​ജ​ന​ക​മാ​ണ്. ചോ​ദ്യ​ങ്ങ​ള്‍ക്കു​ത്ത​രം ന​ല്‍കു​ന്ന​തി​ന് പ​ക​രം അ​ത്യ​ന്തം പ്ര​കോ​പി​ത​നാ​യി ഇ​റ​ച്ചി​ക്ക​ട​യു​ടെ മു​ന്നി​ല്‍ പ​ട്ടി നി​ല്‍ക്കു​ന്ന​തു​പോ​ലെ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ര്‍ പോ​യി നി​ല്‍ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം രോ​ഷാ​കു​ല​നാ​യി പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ​യൊ​ന്നും പ​റ​യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ള്‍ അ​ങ്ങ​നെ ത​ന്നെ പ​റ​യു​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം ആ​വ​ര്‍ത്തി​ച്ച് വ്യ​ക്ത​മാ​ക്കി​യ​ത്. സ്വ​ന്തം പാ​ര്‍ട്ടി​ക്കാ​ര്‍ ത​ന്നെ വി​ല​ക്കി​യി​ട്ടും എ​ന്‍.​എ​ന്‍. കൃ​ഷ്ണ​ദാ​സ് മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രോ​ട് അ​പ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് എ​ല്ലാ മു​ന്ന​ണി​ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും വാ​ര്‍ത്ത​ക​ള്‍ ഒ​രേ പ്രാ​ധാ​ന്യ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ര്‍. പാ​ര്‍ട്ടി​ക്കു​ള്ളി​ലും മു​ന്ന​ണി​ക്കു​ള്ളി​ലും പൊ​ട്ടി​ത്തെ​റി​ക​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും ക​ല്ലു​ക​ടി​ക​ളു​മു​ണ്ടാ​കു​മ്പോ​ള്‍ സ്വ​ഭാ​വി​ക​മാ​യും വാ​ര്‍ത്ത​യാ​യി മാ​റും. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന് വേ​ണ്ടി​യും സ്വ​ത​ന്ത്ര​മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ന​ത്തി​ന് വേ​ണ്ടി​യും നി​ല​കൊ​ള്ളു​ന്നു​വെ​ന്ന് നാ​ഴി​ക​യ്ക്ക് നാ​ല്‍പ്പ​തു​വ​ട്ടം ആ​വ​ര്‍ത്തി​ക്കു​ന്ന​വ​രാ​ണ് ത​ങ്ങ​ള്‍ക്കെ​തി​രെ ചോ​ദ്യ​ങ്ങ​ളും പ​രാ​മ​ര്‍ശ​ങ്ങ​ളും ഉ​യ​രു​മ്പോ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ അ​രി​ശം​കൊ​ണ്ട് നി​ല​വി​ട്ട് പെ​രു​മാ​റു​ന്ന​തെ​ന്നു പ്ര​സ്താ​വ​ന​യി​ല്‍ കു​റ്റ​പ്പെ​ടു​ത്തി.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 26 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Next Story

നല്ലോണം രസിക്കാം : സഞ്ചാരികളെ കാത്ത് കൂരാച്ചുണ്ടൻ സൗന്ദര്യം

Latest from Uncategorized

ശബരിമല മകരവിളക്ക് ഉത്സവകാലത്തെ തീർത്ഥാടകർക്കുള്ള ദർശനം നാളെ രാത്രിയോടെ അവസാനിക്കും

ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ദർശനം നാളെ രാത്രിയോടെ അവസാനിക്കും. നാളെ വൈകുന്നേരം 6 മണി വരെയാണ് പമ്പയിൽ ഭക്തരെ കടത്തി

ലഹരി വിരുദ്ധ പാഠ്യപദ്ധതി നടപ്പിലാക്കണം: പേരാമ്പ്ര മണ്ഡലം പ്രവാസി ലീഗ്

മാനവ സമൂഹത്തിൽ വൻ ദുരന്തമായി മാറിയിട്ടുള്ള ലഹരി ഉപയോഗത്തിൻ്റെ ന്യൂനതകളെ കുറിച്ച് വിദ്യാർത്ഥി സമൂഹത്തെ ബോധവന്മാരാക്കുന്നതിനു വേണ്ടി ലഹരി വിരുദ്ധ പാഠ്യപദ്ധതിയിൽ

നന്തി ലൈബ്രറി കൂട്ടായ്മ എം.ടിയെ അനുസ്മരിച്ചു

നന്തി ലൈബ്രറി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നന്തി ടൗണില്‍ എം.ടി. അനുസ്മരണം സംഘടിപ്പിച്ചു. നാടക രചയിതാവും സാഹിത്യ കാരനുമായ ചന്ദ്രശേഖരന്‍ തിക്കോടി ഉദ്ഘാടനം

വി.എൻ. കെ.ഇബ്രാഹിം, വടക്കയിൽ (നൊച്ചാട് ജുമാമസ്ജിദിനു സമീപം) അന്തരിച്ചു

 മത സാമൂഹിക രാഷ്ട്രീയ മേഖലയിലെ നിറസാന്നിധ്യമായിരുന്ന വി.എൻ. കെ.ഇബ്രാഹിം, വടക്കയിൽ (നൊച്ചാട് ജുമാമസ്ജിദിനു സമീപം) നിര്യാതനായി. എന്നും നൊച്ചാട് ജുമാമസ്ജിദിലെ സ്ഥിര

പ്രിയദർശിനി ഗ്രന്ഥാലയം ബാല കലോത്സവം

അത്തോളി ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയം നടത്തിയ ബാലകലോൽസവം ആഹ്ലാദമായി. കെ.കെ. ആര്യ ( മലയാള ഉപന്യാസം), ആർ.എം.ദേവനന്ദ (കവിതാരചന), വി.എം.ചന്ദ്രകാന്ത് (ചലചിത്ര