വ്യവസായ വകുപ്പ് ആരംഭിച്ച സംരംഭക വർഷം പദ്ധതിയിലൂടെ ഒരു ലക്ഷം വനിതകൾ സംരംഭകരായ വിവരം സന്തോഷത്തോടെ പങ്കുവെച്ച് മന്ത്രി പി. രാജീവ്

ഈ സർക്കാരിൻ്റെ കാലത്ത് വ്യവസായ വകുപ്പ് ആരംഭിച്ച സംരംഭക വർഷം പദ്ധതിയിലൂടെ ഒരു ലക്ഷം വനിതകൾ സംരംഭകരായ വിവരം സന്തോഷത്തോടെ പങ്കുവെച്ച് മന്ത്രി പി. രാജീവ്.. രാജ്യത്തിൻ്റെ ചരിത്രത്തിൽ തന്നെ മുൻകാല അനുഭവം ചൂണ്ടിക്കാണിക്കാനില്ലാത്ത ഒരു നേട്ടമാണ് സംരംഭക വർഷം പദ്ധതിയിലൂടെ കേരളം സ്വന്തമാക്കിയിരിക്കുന്നത്. 
ഇന്ത്യയിൽ തന്നെ എം എസ് എം ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പദ്ധതിയാണ് കേരളത്തിൻ്റെ സംരംഭകവർഷം. 
ഈ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെട്ട 3,15,586 സംരംഭങ്ങളിൽ 1,01,048 സംരംഭങ്ങളും വനിതകളാണ് ആരംഭിച്ചിരിക്കുന്നത് എന്നും മന്ത്രി പങ്കുവെച്ച കുറിപ്പിൽ മന്ത്രി പറഞ്ഞു. ഇതിലൂടെ 4115.65 കോടി രൂപയുടെ നിക്ഷേപവും 2 ലക്ഷത്തോളം തൊഴിലും കേരളത്തിലുണ്ടായിട്ടുണ്ട്. ഈ സംരംഭകരുടെ കൂടി പിന്തുണയോടെയാണ് കേരളം ഇത്തവണ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ രാജ്യത്തു തന്നെ ഒന്നാമത് തലയുയർത്തി നിൽക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി .

Leave a Reply

Your email address will not be published.

Previous Story

മുചുകുന്ന് മണ്ണെങ്കിൽ ശ്രീ പരദേവതാ ക്ഷേത്രത്തിൽ വെള്ളാട്ട് നടന്നു

Next Story

കെഎസ്ആർടിസി എ സി പ്രീമിയം സൂപ്പർഫാസ്റ്റ് ബസിന്റെ ആദ്യ യാത്ര മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്‌ഘാടനം ചെയ്തു

Latest from Main News

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍: മന്ത്രി വീണാ ജോര്‍ജ് പ്രദേശങ്ങളില്‍ പനി സര്‍വൈലന്‍സ് നടത്തും

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ചർച്ച നടത്തും; വിദ്യാർത്ഥി കൺസഷൻ ടിക്കറ്റിന് ആപ്പ് വരുന്നു: ഗതാഗതമന്ത്രി

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആദ്യഘട്ടത്തിൽ ഗതാഗത കമ്മീഷണർ ചർച്ച

സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത്  മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് ജൂലൈ 5 (ഇന്ന്), ജൂലൈ 6, ജൂലൈ 9

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തൻവീട്ടില്‍ കമലാക്ഷിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ വീട്ടില്‍വെച്ച്‌ ദോശ

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള