നല്ലോണം രസിക്കാം : സഞ്ചാരികളെ കാത്ത് കൂരാച്ചുണ്ടൻ സൗന്ദര്യം

കൂരാച്ചുണ്ട് :പ്രകൃതിയുടെ വരദാനമായ കൂരാച്ചുണ്ടിലെ ടൂറിസം കേന്ദ്രങ്ങൾ സഞ്ചാരികളെ മാടി വിളിക്കുകയാണ്. വയനാടൻ അന്തരീക്ഷമുള്ള മലനിരകളും, കോടമഞ്ഞും, പുഴകളും, വെള്ളച്ചാട്ടങ്ങളും, സമൃദ്ധമായ കൃഷിയിടങ്ങളുമാണ് ഇവിടത്തെ പ്രധാന ആകർഷണങ്ങൾ.

പ്രകൃതിരമണീയ പ്രദേശങ്ങളായ കക്കയം, കരിയാത്തുംപാറയും തോണിക്കടവ് , കൂരാച്ചുണ്ടിലെ ഹിൽ സ്റ്റേഷനായ നമ്പികുളം, ഒപ്പം സമീപ പഞ്ചായത്തുകളിലായുള്ള മുത്താച്ചിപ്പാറയും, വയലടയും, മുള്ളൻകുന്നും, പെരുവണ്ണാമൂഴിയും, ജാനകിക്കാടും. മലയാേരത്ത് അനുദിനം വികസിക്കുന്ന ടൂറിസം കേന്ദ്രങ്ങളുടെ പട്ടിക നീളുകയാണ്.

കക്കയം

പ്രകൃതി എഴുതിയ മനോഹരമായ ഒരു കവിത പോലെയാണ് മലബാറിന്റെ ഊട്ടി, കേരളത്തിലെ കാശ്മീർ എന്നീ ഓമനപേരുകളിൽ അറിയപ്പെടുന്ന കക്കയം. ഒഴുകുന്ന പുഴയും ഇരുണ്ട കാടുകളും മലയിറങ്ങിയ കോടയും പുണർന്നു പോകുന്ന ചാറ്റൽമഴയും വലിയ മനോഹാരിത സമ്മാനിക്കുന്നുണ്ട് കക്കയത്തിന്. വനത്താൽ ചുറ്റപ്പെട്ട പ്രദേശമാണ് ഇവിടം. കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങൾ കണ്ട് വനത്തിലൂടെ ചെങ്കുത്തായ പാതയിലൂടെയുള്ള യാത്ര ഏതൊരാളുടെയും മനം കുളിർപ്പിക്കും. മലബാർ വന്യ ജീവിസങ്കേതത്തിൽ ഉൾപ്പെട്ട കക്കയം വനം അപൂർവ ജൈവവൈവിധ്യങ്ങളാൽ സമ്പുഷ്ടമാണ്. കക്കയത്തെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് ഉരക്കുഴി വെള്ളച്ചാട്ടം. ഡാംസൈറ്റിൽനിന്ന് വനമേഖലയിലൂടെ അല്ല ദൂരം സഞ്ചരിച്ചാൽ ഇവിടെയെത്താം. കുറ്റ്യാടി ഹൈഡ്രോ ഇലക്ട്രിക് പദ്ധതിക്കായി നിർമിച്ച – ഡാമാണ് കക്കയത്തുള്ളത്. ഇവിടെ ഹൈഡൽ ടൂറിസം ആഭിമുഖ്യത്തിൽ സ്പീഡ് ബോട്ട് സർവീസുമുണ്ട്.

*കോഴിക്കോട് നഗരത്തിൽനിന്ന് 45 കിലോമീറ്റർ അകലെയാണ് കക്കയം. ബാലുശ്ശേരി-തലയാട് വഴിയും പേരാമ്പ്ര-കൂരാച്ചുണ്ട് വഴിയും എത്തിച്ചേരാം.

കരിയാത്തുംപാറ

കക്കയം എത്തുന്നതിന് തൊട്ട് മുമ്പുള്ള ശാന്ത സുന്ദരമായ സ്ഥലമാണ് കരിയാത്തുംപാറ. കരയും വെള്ളവും ആലിംഗനം ചെയ്ത് നിൽക്കുന്ന മനോഹര പ്രദേശം. മലനിരകളുടെയും പുൽമേടുകളുടെയും മനോഹാരിതകാരണം കരിയാത്തുംപാറയെ മലബാറിന്റെ തേക്കടി എന്നും വിളിക്കാറുണ്ട്.
ഹൃദയംകവരുന്ന ഭൂപ്രകൃതിയിൽ ഒട്ടേറെ മരങ്ങൾ വെള്ളത്തിനടിയിലും പാതി പുറത്തുമൊക്കെയായി കാണുന്ന കാഴ്ചയാണ് ഇവിടുത്തെ ഏറ്റവും ആകർഷണം. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ മലയോര വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ എത്തുന്ന പ്രദേശം കൂടിയാണ് കരിയാത്തുംപാറ.

*കക്കയം എത്തുന്നതിന് രണ്ട് കിലോ മീറ്റർ മുമ്പാണ് കരിയാത്തുംപാറ

തോണിക്കടവ്

മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ട മനോഹരമായ പ്രദേശത്ത് ദൃശ്യവിരുന്നൊരുക്കുകയാണ് തോണിക്കടവ്. നഗരത്തിരക്കുകളും,ജോലിത്തിരക്കിന്റെ സമ്മർദ്ദവുമൊക്കെ മാറ്റി വെച്ച് യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് മനസ്സും ശരീരവും കുളിർപ്പിക്കാൻ പറ്റിയ ഇടങ്ങളിലൊന്നാണ് കക്കയത്തിനും, കരിയാത്തുംപാറയ്ക്കും സമീപമുള്ള തോണിക്കടവ്. കുന്നിൻ മുകളിൽ സഞ്ചാരികൾക്കായി വാച്ച് ടവറും, കുട്ടികൾക്ക് കളിക്കാനുള്ള പാർക്ക്, ഇരിപ്പിടങ്ങൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

*കോഴിക്കോട് – ബാലുശ്ശേരി – കൂരാച്ചുണ്ട് -തോണിക്കടവ്

നമ്പികുളം

പ്രകൃതിയുടെ തനതായ ഭംഗി കൊണ്ട് സഞ്ചാരികളുടെ മനം കവരുന്ന നമ്പികുളം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2100 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മേഘങ്ങൾക്ക് മുകളിലെന്ന പോലെ തലയുയർത്തി നിൽക്കുന്ന തുരുത്തമലയുടെ മുകളിൽ വയലിന് സമാനമായ രീതിയിലുള്ള പ്രദേശമാണ് നമ്പികുളം.

തണുത്ത കാറ്റും പ്രകൃതിയുടെ മാസ്‌മരിക സൗന്ദര്യവും ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണ് കൂരാച്ചുണ്ട്, കോട്ടൂർ, പനങ്ങാട് പഞ്ചായത്തു കളുടെ അതിർത്തി പ്രദേശം കൂടിയായ നമ്പികുളം, പശ്ചിമഘട്ടത്തിലെ മർമ്മപ്രധാനമായ പരിസ്ഥിതി സംരക്ഷണ മേഖലയാണിവിടം.

*കോഴിക്കോട് – ബാലുശ്ശേരി – കൂട്ടാലിട – എരപ്പാംതോട് – നമ്പികുളം

മുത്താച്ചിപ്പാറ

സാഹസികതയും, പ്രകൃതി ഭംഗിയും ഒരേ പോലെ ഇഷ്ട്ടപ്പെടുന്ന വരുടെ മനം കവരുന്നതാണ് കായണ്ണ പഞ്ചായത്തിലെ മുത്താച്ചിപ്പാറ അഥവാ മുത്തശ്ശിപ്പാറ. കരികണ്ടൻപാറ-ഊളേരി റോഡിലാണ് ഈ പ്രദേശം. പാറക്കൂട്ടങ്ങൾ ചവിട്ടികയറി വേണം മുകളിലെത്താൻ. കുറച്ച് സാഹസികതയും അതിലേറെ ത്രില്ലിങ്ങുമാണ് മലകയറ്റം. മുകളിലെത്തുമ്പോൾ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെട്ട് പോകുന്ന തരത്തിലുള്ള ചുറ്റും പരന്ന് കിടക്കുന്ന പാറകളും, അതിമനോഹര കാഴ്‌ചകളാണ് സഞ്ചാരികൾക്ക് സമ്മാനിക്കുക.

Leave a Reply

Your email address will not be published.

Previous Story

എ​ന്‍.​എ​ന്‍. കൃ​ഷ്ണ​ദാ​സ് മാ​പ്പ് പ​റ​യ​ണം: കെ​യു​ഡ​ബ്ല്യു​ജെ

Next Story

വനിതാ ലീഗ് സാദരം പരിപാടി സംഘടിപ്പിച്ചു

Latest from Travel

പുത്തഞ്ചേരിക്കെട്ട്, മനോഹരമാണ് ഈ ജലാശയവും ഗ്രാമീണ ദൃശ്യവും, എന്നിട്ടും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നടപടികളില്ല

കേരനിരകള്‍ തലയെടുപ്പോടെ ചേര്‍ന്ന് നില്‍ക്കുന്ന പുഴയോര ഗ്രാമം, കണ്ടല്‍ച്ചെടികളുടെ പെരുങ്കാട്, പക്ഷികൂട്ടങ്ങളുടെ കലപില ശബ്ദം, സൂര്യാസ്തമയം ആസ്വദിക്കാനെത്തുന്ന ചങ്ങാതി കൂട്ടങ്ങള്‍, വീശുവലയെറിഞ്ഞ്

ദസറ ആഘോഷിക്കാൻ ഇത്തവണ മൈസൂരിലേക്ക് പോയാലോ………..

വിളക്കുകളുടെയും ആവേശത്തിൻ്റെയും പ്രൗഢിയോടെ മൈസൂർ ദസറ എന്നറിയപ്പെടുന്ന പത്ത് ദിവസത്തെ ആഘോഷം ആരംഭിക്കുകയാണ്. കർണാടകയിൽ ഉടനീളം, പ്രധാനമായും മൈസൂരുവിൽ ഇത് വളരെ

ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ ടിവിഎസ് ജുപ്പിറ്റര്‍ 110 പുറത്തിറക്കി

ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ ടിവിഎസ് ജുപ്പിറ്റര്‍ 110 പുറത്തിറക്കി. ന്യൂജനറേഷന്‍ സ്‌കൂട്ടറായി അവതരിപ്പിച്ച ജുപ്പിറ്ററില്‍ 113.3 സിസി സിംഗിള്‍-സിലിണ്ടര്‍, 4-സ്ട്രോക്ക്

താമരശ്ശേരി ചുരത്തിലെ വെള്ളച്ചാട്ടങ്ങൾ

ജലസമൃദ്ധികൊണ്ടും ദൃശ്യഭംഗികൊ ണ്ടും സമ്പന്നമായ ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളും പാതയോരത്തെ പാറ യിടുക്കുകളിലൂടെ കടന്നുപോവുന്ന കാട്ടു നീർച്ചോലകളും കൊണ്ട് മനോഹരമാണ് താമരശ്ശേരിച്ചുരം.

ദുബായ് സമ്മർ സർപ്രൈസസിന് തുടക്കം

ദുബായ് : ആകർഷകമായ കിഴിവുകളും കൈനിറയെ സമ്മാനങ്ങളുമായി വേനൽക്കാലം അവിസ്‌മരണീയമാക്കാൻ ദുബായ് സമ്മർ സർപ്രൈസസ് (ഡി.എസ്.എസ്.) വെള്ളിയാഴ്‌ച ആരംഭിച്ചു. ലോകോത്തര കലാകാരന്മാർ