കൊളത്തൂർ :സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിൻ്റെ ഹരിതം പദ്ധതി നന്മണ്ട ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രതിഭ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കല്ലറക്കണ്ടി ശ്രീധരൻ നായരുടെ വീട്ടുപറമ്പിൽ പത്ത് സെൻ്റ് സ്ഥലത്താണ് മരച്ചീനി തണ്ട് നടീൽ നടത്തിയത്. സ്കൂൾ പി ടി എ പ്രസിഡന്റ് പി.കെ. നാസർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ സിബി ജോസഫ് , സ്ഥലമുടമ കല്ലറക്കണ്ടി ശ്രീധരൻ നായർ, എൻ എസ് . എസ് ക്ലസ്റ്റർ കൺവീനർ കെ .പി അനിൽകുമാർ , പ്രോഗ്രാം ഓഫീസർ കെ. ജിത ,കെ. ഷിജിൻ , കെ.ദിനേശ്, സീന, ജിൽന , വൊളണ്ടിയർ ലീഡർമാരായ മാധവ് മുരളി, മുഹമ്മദ് സുഹൈൽ, ,മാളവിക ആർ രാജേഷ് , അഭിനവ് തുടങ്ങിയവർ സംസാരിച്ചു.

 






