കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് കവാട നിർമ്മാണം പ്രവർത്തി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ചുറ്റുമതിലിൻ്റെയും കവാടത്തിൻ്റെയും പ്രവൃത്തി ഉദ്ഘാടനം കാനത്തിൽ ജമീല എം.എൽ.എ നിർവ്വഹിച്ചു.
എം.എൽ ,എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 75 ലക്ഷം രൂപ ചിലവഴിച്ചാണ് ചുറ്റുമതിലും കവാടവും നിർമ്മിക്കുന്നത്. നഗരസഭാധ്യക്ഷ സുധകിഴക്കെപ്പാട്ട് അദ്ധ്യക്ഷയായി. പൊതുമരാമത്തുവകുപ്പ് അസി.എഞ്ചിനീയർ കെ. ഷിംന പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ നിജിലപറവക്കൊടി, പി. വിശ്വൻ, രമേശ് ചന്ദ്ര, വി .പി ഇബ്രാഹിം കുട്ടി, മുരളീധരൻ തോറോത്ത്, കെ .കെ നാരായണൻ, ഹെഡ്മാസ്റ്റർ കെ. കെ സുധാകരൻ, പ്രിൻസിപ്പാൾ യു .ബിജേഷ് , പ്രിൻസിപ്പാൾ എൻ. വി പ്രദീപ് കുമാർ , പി .ടി .എ പ്രസിഡൻ്റ് സുചീന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.