മുചുകുന്ന് മണ്ണെങ്കിൽ ശ്രീ പരദേവതാക്ഷേത്രത്തിലെ പരദേവത,കരിയാത്തൻ,അകത്തൂട്ട് ദൈവം എന്നീ പ്രധാന ദേവസ്ഥാനങ്ങളിലെ വെള്ളാട്ട് പ്രസിദ്ധ തെയ്യം കലാകാരനായ ശ്രീ. സി.കെ. നാരായണൻ മുന്നൂററ്റ കാർമികത്വത്തിൽ നടന്നു. മണ്ണെങ്കിൽ തറവാട്ടിലെ കാരണവരായിരുന്ന ചേമൻ നായർ ആയോധന പ്രാവീണ്യം നേടിയ ദിവ്യ പുരുഷനായിരുന്നു. നായാട്ടിന് പോയ കാരണവർ വാഴയിൽ പാതാളത്തിലെത്തുകയും അവിടെ നിന്നും ദേവീദർശനം ലഭിക്കുകയും പിന്നീട് അകത്തൂട്ട് ദൈവമായി മാറിയെന്നുമാണ് ഐതിഹ്യം. ആയോധനകലയുടെ മൂർത്തീഭാവമാണ് അകത്തൂട്ട് ദൈവത്തിൻ്റെ വെള്ളാട്ട്.