കൊളത്തൂർ :സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ് കോഴിക്കോട് ചന്ദ്രകാന്ത് നേത്രാലയത്തിന്റെ സഹകരണത്തോടുകൂടി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.കൊളത്തൂർ എൻഎസ്എസ് യൂണിറ്റിന്റെ പങ്കാളിത്ത ഗ്രാമവാസികളും സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ക്യാമ്പിൽ നേത്ര പരിശോധന നടത്തി.
ക്യാമ്പിന്റെ ഉദ്ഘാടനം ചന്ദ്രകാന്ത് നേത്രാലയത്തിലെ നേത്ര വിഭാഗം ഡോക്ടർ ജൂലി നിർവഹിച്ചു.പ്രിൻസിപ്പൽ സിബി ജോസഫ് അധ്യക്ഷത വഹിച്ചു.പിടിഎ പ്രസിഡണ്ട് നാസർ പി കെ മുഖ്യഅതിഥി ആയിരുന്നു.പ്രധാന അധ്യാപിക ഷീല ടി, പ്രോഗ്രം ഓഫീസർ ജിത. കെ. എന്നിവർ ആശംസ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി കെ പി അനിൽകുമാർ സ്വാഗതവും എൻഎസ്എസ് വളണ്ടിയർ ദേവാംഗന ജി എസ് നന്ദിയും രേഖപ്പെടുത്തി.അമൽ ഇ എം ,ശിവദ എസ്, ആര്യ കെ, അഭിരാമി പി.,അനന്തു കൃഷ്ണ കെ, നവനീത് കൃഷ്ണ എസ്, സായ് നികേത് ടി ഡി , അഭിനവ് എം. വി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.







