കോഴിക്കോട് മാധ്യമ പ്രവർത്തക കൂട്ടായ്‌മയുടെ നേതൃത്വത്തിൽ അകാലത്തിൽ പൊലിഞ്ഞ ദേശാഭിമാനി സീനിയർ ഫോട്ടോഗ്രാഫർ കെ എസ് പ്രവീൺകുമാറിനെ അനുസ്‌മരിക്കുന്നു. ഒന്നാം ചരമവാർഷിക ദിനമായ വെള്ളിയാഴ്‌ച പകൽ 12ന് പ്രസ്‌ക്ലബ് ഹാളിൽ ചേരുന്ന അനുസ്‌മരണം സീനീയർ ഫോട്ടോ ജേർണലിസ്‌റ്റ് പി മുസ്‌തഫ ഉദ്‌ഘാടനം ചെയ്യും. ദേശാഭിമാനി ബ്യൂറോ ചീഫ് പി വി ജീജോ അനുസ്‌മരണ പ്രഭാഷണം നടത്തും.