കൊയിലാണ്ടി: ദേശീയ പാതയിൽ കൊല്ലം ടൗണിനടുത്ത് വെളിച്ചെണ്ണമില്ലിന് തീപിടിച്ചു. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം.കൊല്ലം അശ്വനി ഹോസ്പിറ്റലിന് മുന്നിലുള്ള വെളിച്ചെണ്ണ മില്ലിനാണ് തീപിടിച്ചത്.
കൊയിലാണ്ടി അഗ്നിരക്ഷാനിലയത്തിൽ നിന്നുള്ള സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കൊയിലാണ്ടിയിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്സാണ് രക്ഷാപ്രവർത്തനങ്ങൾക്കായി എത്തിയത്.








