അരിക്കുളം പഞ്ചായത്തിൻ്റെ തറമ്മലങ്ങാടിയിൽ പ്രവർത്തിക്കുന്ന ആയൂർവേദ ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് സി.പി.എംകാരയാട് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. കുരുടിമുക്കിൽ എം. രാമുണ്ണികുട്ടി നഗറിൽ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ കമ്മറ്റി അംഗം എം.പി.ഷിബു ഉദ്ഘാടനം ചെയ്തു. ടി. സുരേഷ്, ഒ.കെ ബാബു, സി. എം. ജിഷ, അനുരൂപ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനനടപടികൾ നിയന്ത്രിച്ചു. വി എം.ഉണ്ണി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ, എ.സി. ബാലകൃഷ്ണൻ, പി.ബാണുരാജ്, സി അശ്വനിദേവ് എന്നിവർ സംസാരിച്ചു. കാരയാട് ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. വി.എം. ഉണ്ണി സെക്രട്ടറിയായി 15 അംഗ കമ്മറ്റിയെ സമ്മേളനം തെരഞ്ഞടുത്തു.
തറമ്മലങ്ങാടിയിൽ നിന്ന് ആരംഭിച്ച റെഡ് വളണ്ടിയർ മാർച്ച്, പൊതു പ്രകടനം സീതാറാം യെച്ചൂരി നഗറിൽ സമാപിച്ചു. പൊതുസമ്മേളനം ജില്ലാ സെക്രടി യേറ്റ് അംഗം കെ. കെ. മുഹമ്മദ് ഉൽഘാടനം ചെയ്തു. കെ. ജെ. ഷൈൻ ടീച്ചർ (ഏറണാകുളം) എ.എം സുഗതൻ എന്നവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി വി എം.ഉണ്ണി അദ്ധ്യക്ഷനായി.
സ്വാഗതസംഘം കൺവീനർ കെ.കെ. സതീഷ് ബാബു സ്വാഗതവും, കെ. കെ. സുരേഷ് ബാബു നന്ദിയും പറഞ്ഞു. ബാൻ്റ സെറ്റ്, ശിംഖാരി മേളം നാസിക്ക് മ്പോൾ, 24ാം പാർട്ടി കോൺഗ്രസിൻ്റെ പ്രതികമായി 24 പതാകയേന്തിയ വനിതകൾ പ്രകടനത്തെ ആകർഷമാക്കി. സംഗീത വിരുന്നു പൊതുസമ്മേനത്തിൽ അവതരിപ്പിച്ചു. അനുബന്ധ പരിപാടിയായി പതാക ജാഥ, കൊടിമരജാഥ, ബ്രാഞ്ചുകൾ തമ്മിലുള്ള ഫുട്മ്പോൾ മൽസരം, വിപ്ലവഗാനമത്സരം എന്നിവയും സംഘടിപ്പിച്ചു.