തിക്കോടിയൻ സ്മാരക ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന ക്ലാസ് മുറികളുടെ പ്രവൃത്തി ഉദ്ഘാടനം ഒക്ടോബർ 25 ന്

പയ്യോളി: തിക്കോടിയൻ സ്മാരക ഗവഃ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന ക്ലാസ് മുറികളുടെ പ്രവൃത്തി ഉദ്ഘാടനം ഒക്ടോബർ 25 ഉച്ചക്ക് ശേഷം 2.30 ന് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ നിഷ പുത്തൻ പുരയിൽ നിർവ്വഹിക്കും
ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 90 ലക്ഷം രൂപ ചിലവഴിച്ചാണ് ക്ലാസ് മുറി നിർമ്മിക്കുന്നത് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി. ദുൽഖിഫിൽ അധ്യക്ഷത വഹിക്കും നൂറു ശതമാനം വിജയവും 150 ലേറെ full A+ ഉം ഉം നേടാൻ ഈ പോയവർഷവും കഴിഞ്ഞു.
അക്കാദമിക പ്രവർത്തനങ്ങൾക്ക് എന്നും മുൻപന്തിയിലാണ് എന്ന പോലെ കലാ കായിക രംഗത്തും ശാസ്ത്ര മേളകളിലും ജില്ലാ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട നേട്ടങ്ങൾ കൊയ്ത വർഷത്തിൽ ആറിനങ്ങൾ സംസ്ഥാന തലം വരെ എത്തി.
പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ത്തിന്റെ ഭാഗമായി
ഗവ.സ്കൂളുകൾ കൈവരിച്ച നേട്ടങ്ങൾക്ക് ഉദാഹരണമായി സംസ്ഥാനത്തു നിന്ന് തെരഞ്ഞെടുക്കപ്പെട്ട 15 സ്കൂളുകളിൽ ഒന്ന് പയ്യോളി ഹൈസ്കൂൾ ആണ്. കോഴിക്കോട് ക്കോട് ജില്ലയിൽ മോഡൽ സ്കൂൾ പദവിയിലേക്ക് ഉയർത്താൻ തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാലയമായി പയ്യോളി HS. ഗവ. അനുവദിച്ച പതിമൂന്നരലക്ഷം രൂപ ഉപയോഗിച്ച് തിയേറ്റർ, സ്കൂൾ പ്രവേശന കവാടം, ടാലന്റ് ലാബ്, ഫിസിക്കൽ ഫിറ്റ്നസ് റൂം, ചുമർ ചിത്രങ്ങൾ, സൈൻ ബോർഡ്, സ്റ്റേജ്, ഐ ടി സാമഗ്രികൾ എന്നിവയും അധ്യാപക ശാക്തീകരണ രണപരിപാടികളും ട്വിന്നിംഗ് പ്രോഗ്രാമുംസംഘടിപ്പിച്ചു.
സ്കൂളിന്റെ Administrator വികസിപ്പിക്കുന്നതിൽ സർക്കാർ സഹായമായി ലഭിച്ച 85 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന കെട്ടിടത്തിന്റെ പണി പൂർത്തീകരിക്കാറായി. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നടത്തുന്ന
സ്റ്റാഫ് റൂം നവീകരണവും പൂർത്തീകരിക്കുന്ന തോടുകൂടി വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടും.
പെൺകുട്ടികളുടെ ശൗചാലയവുമായി വുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങൾ പരിഹരിക്കാൻ വിവിധ സംഘടനകളും സർക്കാരും നൽകിയ ഇൻസിനറേറ്ററുകൾ വഴി സാധ്യമായി. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന നിർധനനായ ഒരു കുട്ടിക്ക് പിടിഎ നിർമിച്ചു നൽകുന്ന “സഹപാഠിക്കൊരു വീടി”ന്റെ പണി പൂർത്തീകരിച്ചുവരുന്നു. ഒക്റ്റോ 30 ന് ഗൃഹപ്രവേശന ചടങ്ങ് നിശ്ചയിച്ചു ഹയർ സെക്കണ്ടറി വിഭാഗത്തിന് 3 കോടി രൂപ കേരള സർക്കാർ അനുവദിച്ച് ഭരണാനുമതി നൽകിയിട്ടുണ്ട് അതിൻ്റെ പ്രവൃത്തി ആരംഭിക്കുന്നതിന് വേണ്ട നടപടി ക്രമങ്ങൾ നടന്നു വരുന്നു പൊതു വിദ്യാഭ്യാസ വകുപ്പ്
സമഗ്രശിക്ഷ കേരളവുമായി ബന്ധപ്പെട്ട് സ്കൂളിൽ നൈപുണ്യ വികസന കേന്ദ്രം ആരംഭിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് അടുത്ത മാസം ഉദ്ഘാടനം നടക്കും ഫിറ്റ്നസ് ട്രയിനർ ഇൻ്റീരിയർ ലാൻ്റ്സ്കേപ്പ് എന്നി കോഴ്സുകളാണ് ആരംഭിക്കുന്നത് സൗജനുമായാണ് ക്ലാസ്

വി.എച്ച് എസ് ഇ വിഭാഗത്തിന് ഈ അധ്യയന വർഷം 82 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം നടന്നു

പത്ര സമ്മേളനത്തിൽ പി.ടി.എ പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത് ഹെഡ്മാസ്റ്റർ പി.സൈനുദ്ദീൻ, വൈസ് പ്രസിഡണ്ട് മൊയ്തീൻ പെരിങ്ങാട്, സ്റ്റാഫ് സെക്രട്ടറി എം.ടി രൻജിത്ത് , എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published.

Previous Story

വലിയ വട്ടളം ഗുരുതി തർപ്പണം

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 25 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും

Latest from Local News

താമരശ്ശേരിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ പങ്കാളി അറസ്റ്റിൽ

താമരശ്ശേരിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ പങ്കാളി അറസ്റ്റിൽ. കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാനാണ് കോടഞ്ചേരി പൊലീസിന്റെ

എം.ഡിറ്റ് എഞ്ചിനീയറിങ് കോളേജ് എൻ.എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി

എം.ഡിറ്റ് എഞ്ചിനീയറിങ് കോളേജ് എൻ.എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഔപചാരിക

പയ്യടി സുകുമാരൻ മലപ്പുറം വാണിയമ്പലത്ത് അന്തരിച്ചു

പയ്യടി സുകുമാരൻ (72) മലപ്പുറം വാണിയമ്പലത്ത് അന്തരിച്ചു. ദീർഘകാലം കൊയിലാണ്ടി റെയിൽവേ ജീവനക്കാരനായിരുന്നു. ഭാര്യ ചന്ദ്രിക. മക്കൾ ശ്രീനിവാസൻ, ശ്രീജിത്ത്, ശ്രീദേവി,

കൊയിലാണ്ടി നഗരസഭയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ 22 കൗൺസിലർമാർക്ക് കൊടക്കാട്ടും മുറിയിൽ ഉജ്വല സ്വീകരണം നൽകി

കൊയിലാണ്ടി നഗരസഭയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ 22 കൗൺസിലർമാർക്ക് കൊടക്കാട്ടും മുറിയിൽ ഉജ്വല സ്വീകരണം നൽകി. മുണ്ടിയാടി താഴെ