നേമം റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റി പുതിയതെഴുതിയപ്പോൾ അക്ഷരത്തെറ്റ്. ഹിന്ദിയിൽ എഴുതിയ പേരിലാണ് വമ്പൻ അക്ഷരത്തെറ്റ് കടന്നു കൂടിയത്. സ്റ്റേഷന്റെ പുതിയ പേരായ തിരുവനന്തപുരം സൗത്ത് എന്നത് ഹിന്ദിയിൽ എഴുതിയപ്പോൾ തിരുവനന്തപുരം എന്നുള്ളത് ‘നിരുവനന്തപും’ എന്നായി മാറി.
‘ത’ എന്ന് അക്ഷരത്തിന് പകരം ‘ന’ എന്ന് ചേർക്കുകയും. ര എന്നയക്ഷരം ചേർക്കാൻ വിട്ടേ പോവുകയും ചെയ്തു. അക്ഷരത്തെറ്റുള്ള ബോർഡ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നടപടി സ്വീകരിച്ചിരിക്കുകയാണ് റെയിൽവേ. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടി. തെറ്റ് തിരുത്താൻ നിർദ്ദേശവും നൽകി.