മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ പുതിയ സൗകര്യങ്ങൾ ഒരുക്കിയതായി മുഖ്യമന്ത്രി

മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ പുതിയ സൗകര്യങ്ങൾ ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അങ്കണത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടേയും സൗജന്യ ഡയാലിസിസ് കേന്ദ്രങ്ങളുടേയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ശബരിമലയിൽ ഗസ്റ്റ്ഹൗസുകൾ നിർമ്മിച്ചുവരികയാണെന്നും നിലയ്ക്കലിൽ രണ്ടായിരത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയതായും ഭക്തർക്ക് അരവണ സുഗമമായി ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. 

 സമ്പൂർണ ഡിജിറ്റൈസേഷൻ പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തി. ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങൾ നല്ല രീതിയിൽ പൂർത്തിയാക്കാനായി. ഇതിന്റെ പ്രവർത്തനങ്ങളിൽ ജീവനക്കാരും പ്രധാന പങ്ക് വഹിച്ചു. ഇതിലൂടെ ബോർഡിന് കൂടുതൽ മികവോടെ കാര്യക്ഷമമായി പ്രവർത്തിക്കാനാകും. വിവരങ്ങൾ കൃത്യമായി എല്ലാവരിലും എത്തിക്കാൻ ഡിജിറ്റൈസേഷൻ സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിൽ കിഫ്ബി പദ്ധതിയിലൂടെ 130 കോടിരൂപ ചെലവിട്ട് നാല് ഇടത്താവളങ്ങൾ സർക്കാർ നടപ്പാക്കിവരികയാണെന്ന് അദ്ധ്യക്ഷനായിരുന്ന ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. യാത്രാ സൗകര്യം, ആരോഗ്യപരിപാലനം, ദാഹജലം, വൈദ്യുതി, പാർക്കിംഗ്, പൊലീസ് സേവനം ഉൾപ്പെടെ വിപുലമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കാനുള്ള പരിശ്രമത്തിലാണ്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായി നിരന്തരം ചർച്ച നടത്തി അവലോകനയോഗങ്ങൾ സംഘടിപ്പിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ വയനാടിനുള്ള സഹായമായി 1 കോടി രൂപ ചടങ്ങിൽ മുഖ്യമന്ത്രിക്ക് കൈമാറി.

ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ, അഡ്വ വി കെ പ്രശാന്ത് എംഎൽഎ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, ബോർഡ് അംഗങ്ങളായ അഡ്വ എ അജികുമാർ, ജി സുന്ദരേശൻ, കവി വി. മധുസൂദനൻ നായർ, ദേവസ്വം ബോർഡ് ഐടി ഉപദേശകനും ഫോറൻസിക് വിദഗ്ധനുമായ ഡോ. പി വിനോദ് ഭട്ടതിരിപ്പാട്, സെക്രട്ടറി എസ് ബിന്ദു, മുൻ പ്രസിഡന്റ് പത്മകുമാർ, ചീഫ് എൻജിനീയർ രഞ്ജിത്ത് കെ ശേഖർ, ദേവസ്വം കമ്മീഷണർ സി വി പ്രകാശ്, ജീവനക്കാരുടെ സംഘടനാ പ്രസിഡന്റ് എസ് പി പ്രജിത്ത് കുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Previous Story

മറ്റുസംസ്ഥാനങ്ങളിലെ ഡ്രൈവിങ്‌ ലൈസൻസിലെ വിലാസം കേരളത്തിലേക്ക് മാറ്റാൻ വാഹനം ഓടിച്ചു കാണിക്കണം

Next Story

ഇരുചക്രവാഹനങ്ങളിൽ അപകടം പതിയിരിക്കുന്ന യാത്രകൾക്കെതിരെ മുന്നറിയിപ്പ് നൽകി എംവിഡി

Latest from Main News

കല്ലാച്ചിയില്‍ കുടുംബത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ പത്തു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കോഴിക്കോട് കല്ലാച്ചിയില്‍ കുടുംബത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ പത്തു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. വിവാഹം കഴിഞ്ഞ് മടങ്ങിയ കുടുംബത്തെ

കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 21.04.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

*കോഴിക്കോട്’ഗവ* *മെഡിക്കൽകോളേജ് ഹോസ്പിറ്റൽ*  *21.04.25.തിങ്കൾ.* *പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ* 🚨🚨🚨🚨🚨🚨🚨🚨   *👉ജനറൽമെഡിസിൻ* *ഡോ.ജയേഷ്കുമാർ*  *👉സർജറിവിഭാഗം* *ഡോ ശ്രീജയൻ.* *👉ഓർത്തോവിഭാഗം* *ഡോ.ജേക്കബ് മാത്യു*

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം. എറണാകുളം റൂറൽ എസ്‌പി വൈഭവ് സക്സേന എൻഐഎ എസ്‌പിയായി ഡൽഹിയിൽ ചുമതലയേൽക്കാൻ പോകുന്നതോടെയാണ് മാറ്റം.

ശബരിമല സന്നിധാനത്ത് നിർമിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം ഉദ്ഘാടനം ചെയ്തു

ശബരിമല സന്നിധാനത്ത് നിർമിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം ഉദ്ഘാടനം ചെയ്തു. പതിനെട്ടാം പടിക്കു മുന്നിൽ വലിയ നടപ്പന്തലിന് പുറകുവശത്തായി മീനം രാശിയിലാണ്

ഈ വർഷം മുതൽ അധ്യാപകർക്ക് 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സി.ബി.എസ്.ഇ

ഈ വർഷം മുതൽ അധ്യാപകർക്ക് 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സി.ബി.എസ്.ഇ. സിബിഎസ്ഇയുടെ  ‘സ്​​റ്റെം’ പദ്ധതിയുടെ ഭാഗമായാണ് വ​ർ​ഷ​ത്തി​ൽ 50 മ​ണി​ക്കൂ​ർ