ചെങ്ങോട്ടുകാവിൽ കാർ കത്തി നശിച്ചു

ദേശീയ പാതയിൽ പൊയിൽക്കാവിനടുത്ത് ഓടി കൊണ്ടിരുന്ന കാർ കത്തി നശിച്ചു. കാറിലുണ്ടായിരുന്ന രണ്ടു പേർ പെട്ടെന്ന് കാറിൽ നിന്ന് പുറത്തിറങ്ങിയതിനാൽ അത്യാഹിതത്തിൽ നിന്ന് രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. കാർ പൂർണ്ണമായി കത്തി നശിച്ചു. കോഴിക്കോട്ടേക്ക് പോകുന്ന നാനോ കാറാണ് കത്തിയത്. കൊയിലാണ്ടിയിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.

Leave a Reply

Your email address will not be published.