നെല്യാടി-മേപ്പയ്യൂര്‍ റോഡ് പണി തുടങ്ങി, കുഴിച്ചു മറിക്കാന്‍ ജലജീവന്‍കാര്‍ വീണ്ടുമെത്തി, നിയമ നടപടികളുമായി കേരള റോഡ് ഫണ്ട് ബോര്‍ഡ്

ജല്‍ ജീവന്‍ മിഷന്‍ പൈപ്പിടല്‍ കാരണം ഗതാഗതം ദുഷ്‌കരമായ കൊല്ലം-നെല്യാടി -മേപ്പയ്യൂര്‍ റോഡ് പുനരുദ്ധരിക്കാന്‍ രണ്ടുകോടി 49 ലക്ഷം രൂപയുടെ പദ്ധതി പ്രകാരമുളള പ്രവൃത്തി തുടങ്ങിപ്പോള്‍ ശകുനം മുടക്കി ജല്‍ ജീവന്‍ മിഷന്‍. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കഴിഞ്ഞ ദിവസം മേപ്പയ്യൂര്‍ ഭാഗത്ത് പ്രവൃത്തി തുടങ്ങിയത്. എന്നാല്‍ പണി തുടങ്ങിയിടത്ത് തന്നെ കഴിഞ്ഞ ദിവസം രാത്രി ജല്‍ ജീവന്‍ മിഷന്‍ കരാറുകാരെത്തി വലിയ കുഴി കുഴിച്ചത് വലിയ വെല്ലുവിളിയായിട്ടാണ് കേരള റോഡ് ഫണ്ട് അധികൃതര്‍ കണക്കാക്കുന്നത്.

യാതൊരു വിധത്തിലുളള അനുമതി വാങ്ങാതെയുമാണ് ഇവര്‍ കുഴിയെടുത്തതെന്ന് കാണിച്ച് കെ.ആര്‍.എഫ് എഞ്ചിനിയര്‍ മേപ്പയ്യൂര്‍ പോലീസില്‍ പൊതുമുതല്‍ നശിപ്പിച്ചതിനെതിരെ കേസ് കൊടുക്കാന്‍ ഒരുങ്ങുകയാണ്. ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എയും വിഷയത്തില്‍ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ഇതോടെ രണ്ടു വകുപ്പുകള്‍ തമ്മിലുളള ഏറ്റുമുട്ടലിലേക്ക് വിഷയം കടക്കും.

റീ ടാറിംങ് പ്രവൃത്തിയാണ് മേപ്പയ്യൂര്‍ കൊല്ലം റോഡില്‍ തുടങ്ങിയത്. ഇതിനായി 2.49 കോടി രൂപയാണ് അടിയന്തര നവീകരണ പ്രവൃത്തിക്കായി അനുവദിച്ചത്. കൊല്ലം -നെല്യാടി-മേപ്പയ്യൂര്‍ റോഡില്‍ കടുത്ത യാത്രാ ദുരിതമാണ്. പൊട്ടിപൊളിയാന്‍ ഒരിടവും ഈ റോഡില്‍ ബാക്കിയുണ്ടായിരുന്നില്ല.നെല്യാടിപ്പാലം മുതല്‍ മേപ്പയ്യൂര്‍ ഭാഗം വരെ ജല ജീവന്‍ പദ്ധതിയുടെ പൈപ്പിടാന്‍ റോഡ് വശം കീറിയതും, മഴക്കാലത്ത് റോഡ് തകര്‍ന്നതുമെല്ലാം കാരണം വാഹന ഗതാഗതം അതീവ പ്രയാസമേറിയതായിരുന്നു. റോഡ് തകര്‍ച്ച കാരണം മിക്ക ബസ്സുകള്‍ ട്രിപ്പുകള്‍ ഒഴിവാക്കുന്ന അവസ്ഥയിലായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

നവീൻ റവന്യു കുടുംബത്തിൻ്റെ നഷ്ടം

Next Story

പൂക്കാട് കർഷക ക്ഷേമ സഹകരണ സംഘം പ്രസിഡണ്ടായി മാടഞ്ചേരി സത്യനാഥൻ തിരഞ്ഞെടുക്കപ്പെു

Latest from Local News

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 2025 – 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 2025 – 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 3,39, 600 രൂപ പദ്ധതി വിഹിതവും

ബിഎസ്എൻഎൽ ‘ഫ്രീഡം പ്ലാൻ’ ഒരു രൂപയ്ക്ക് കൊയിലാണ്ടിയിൽ ബി.എസ്.എൻ.എൽ മേള

കൊയിലാണ്ടി: സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ബിഎസ്എൻഎൽ പ്രീപെയ്ഡ് മൊബൈൽ ഉപഭോക്താക്കൾക്കായി ഒരു രൂപയ്ക്ക് കുറഞ്ഞ നിരക്കിലുള്ള ‘ഫ്രീഡം പ്ലാൻ’ നൽകുന്നു. ദിവസേന രണ്ട്

കൊയിലാണ്ടിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ അഡ്വ :വി. രാമചന്ദ്രമേനോൻ്റെ ഭാര്യ രുക്മണി രാമചന്ദ്രമേനോൻ അന്തരിച്ചു

കൊയിലാണ്ടിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ അഡ്വ :വി. രാമചന്ദ്രമേനോൻ്റെ ഭാര്യ രുക്മണി രാമചന്ദ്രമേനോൻ (മോള്‍ട്ടിയമ്മ -89) കോഴിക്കോട് ഗാന്ധിറോഡ് രാജീവ് നഗറിലെ

പെരുവട്ടൂർ എൽ. പി സ്കൂളിൽ ജെ.ആർ.സി സ്കാർഫ് അണിയിക്കൽ ചടങ്ങ് നടത്തി

പെരുവട്ടൂർ എൽ.പി. സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പുതിയ യൂണിറ്റ് രൂപീകരണവും സ്കാർഫ് അണിയിക്കൽ ചടങ്ങും നടന്നു. ചടങ്ങ്