കൊയിലാണ്ടി: കൊയിലാണ്ടി റെയിഞ്ച് എക്സൈസ് സംഘം വിയ്യൂർ കളത്തിൽ കടവ് പുഴയോരത്ത് നടത്തിയ പരിശോധനയിൽ 200 ലിറ്റർ വാഷ് കണ്ടെടുത്ത നശിപ്പിച്ചു.കണ്ടൽക്കാടുകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു വാഷ് .
കൊയിലാണ്ടി അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വി പ്രജിത്ത്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ പ്രവീൺ ഐസക്ക് ,പി.സി. ബാബു,സിവിൽ എക്സൈസ് ഓഫീസർ വിപിൻ, ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.








