പൂക്കാട് കലാലയത്തിൽ 10 ദിവസത്തെ തൊഴിൽപരിശീലന പരിപാടി സംഘടിപ്പിക്കുന്നു

 

കാലിക്കറ്റ് സർവകലാശാലാ ലൈഫ് ലോങ്ങ് ലേർണിംഗ് ആന്റ് എക്സ്റ്റൻഷൻ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചേമഞ്ചേരി പൂക്കാട് കലാലയവുമായി സഹകരിച്ച് പൂക്കാട് കലാലയത്തിൽ 10 ദിവസത്തെ തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ‘ബ്യൂട്ടി കൾച്ചർ’ എന്ന വിഷയത്തിലാണ് പരിശീലനം. നവംബർ ഒന്നിന് തുടങ്ങുന്ന പരിശീലന പരിപാടി തികച്ചും സൗജന്യമാണ്. പരിശീലനം വിജയകരമായി പൂർത്തിയാവക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. പരിശീലനത്തിനാവശ്യമായ സാമഗ്രികളുടെ ചെലവ് അപേക്ഷകർ വഹിക്കേണ്ടതാണ്. ഫോൺ : 9349735902, 9497830340.

Leave a Reply

Your email address will not be published.