കാവുംവട്ടത്ത് പി.കെ.ശങ്കരന്‍ സ്മാരക മന്ദിരം ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും

സി.പി.എം നടേരി ലോക്കല്‍ കമ്മിറ്റി ഓഫീസ് പി.കെ.ശങ്കരന്‍ സ്മാരക മന്ദിരം ഒക്ടോബര്‍ 26ന് വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കാവുംവട്ടത്താണ് സ്മാരക മന്ദിരം നിര്‍മ്മിച്ചത്. ജില്ലയിലെ തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്നു പി.കെ.ശങ്കരന്‍. സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ദീര്‍ഘകാലം കൊയിലാണ്ടി ഏരിയാ സെക്രട്ടറിയുമായിരുന്നു. നിരവധി സമരങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്.

ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി.മോഹനന്‍,ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ.മുഹമ്മദ്,കാനത്തില്‍ ജമീല എം.എല്‍.എ,മുന്‍ എം.എല്‍.എമാരായ പി.വിശ്വന്‍,കെ.ദാസന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ലോക്കല്‍ സെക്രട്ടറി ആര്‍.കെ.അനില്‍കുമാര്‍,പി.വി.മാധവന്‍,രാജന്‍ പഴങ്കാവില്‍,കെ.രമേശന്‍,വിജയകുമാര്‍,എം.കെ.സതീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.