കോഴിക്കോട് വൻ ലഹരിവേട്ട

കോഴിക്കോട് നല്ലളം ഭാഗത്തുനിന്നും 50 ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയിൽ.വാപ്പാലയിൽ താഴം സ്വദേശി വിഷ്ണുദേവിനെ (ഉണ്ണി ) നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും നല്ലളം പോലീസും ചേർന്ന് പിടികൂടിയത്.ഇയാൾ ബാംഗ്ലൂരിൽ നിന്നും ചില്ലറ വില്പനയ്ക്കായി നാട്ടിൽ കൊണ്ടുവന്ന വിപണിയിൽ രണ്ട് ലക്ഷം രൂപയോളം വില വരുന്ന രാസലഹരി ഇയാളുടെ വീട്ടിൽ നിന്നാണ് പോലീസ് കണ്ടെടുത്തത്. നാളുകളായി പ്രതി പോലീസ് നിരീക്ഷണത്തിലായിരുന്നു . സ്കൂൾ,കോളേജുകൾ കേന്ദ്രീകരിച്ചു ചില്ലറ വിൽപ്പനക്കാ യി കൊണ്ടുവന്നതാണിത്. ഇയാളിൽ നിന്നും മറ്റ് വില്പനക്കാരുടെ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അവരെയും നിരീക്ഷിച്ചു വരികയാണ്.രണ്ടാഴ്ച മുൻപ് ഫറോക്ക് അടിവാരത്തുനിന്നും 100 gm എം ഡി എം എ യുമായി പയ്യാനക്കൽ സ്വദേശി നന്ദകുമാറിനെ പോലീസ് പിടികൂടിയിരുന്നു.

ഡെൻസാഫ് എസ് ഐ മനോജ് എടയേടത്, എസ് സി പി ഒ അഖിലേഷ് കെ, സി പി ഒ മാരായ സുനോജ് കാരയിൽ, സരുൺകുമാർ, ഷിനോജ് മംഗലശ്ശേരി, ശ്രീശാന്ത് എൻ കെ ,അഭിജിത്ത് പി, അതുൽ ഇ വി, മുഹമ്മദ് മഷ്ഹൂർ , നല്ലളം സ്റ്റേഷനിലെ എസ് ഐ മാരായ പ്രദീപ് എം, മനോജ് കുമാർ പിടി, ദിലീപ് പി, മനോജ് കുമാർ കെ , എസ് സി പി ഓ മാരായ ശാലിനി പി, മുഹമ്മദ് പി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published.

Previous Story

പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് യുവാക്കൾ മരിച്ചു

Next Story

വയനാട്ടിൽ പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

Latest from Main News

കൂമ്പാറ മിനി ലോറി അപകടം ഒരാൾ മരിച്ചു

മേലെ കൂമ്പാറയിൽ തൊഴിലാളികളായി പോകുകയായിരുന്ന മിനി ലോറി കൊക്കയിലേക്ക് മറിഞ്ഞു ഒരാൾ പേർ മരിച്ചു കക്കാടംപൊയിലിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന

കോഴിക്കോട് മേലേ കൂമ്പാറയിൽ തൊഴിലാളികളുമായി പോവുകയായിരുന്ന മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം ;നിരവധി പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട് മേലേ കൂമ്പാറയിൽ തൊഴിലാളികളുമായി പോവുകയായിരുന്ന മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. അതിഥി തൊഴിലാളികള്‍ സഞ്ചരിച്ച

കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നഴ്‌സുമാരെ നിയമിക്കുന്നു

സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നഴ്‌സുമാരെ നിയമിക്കുന്നു. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി

സംസ്ഥാനത്തെ ഒന്നര കോടിയോളം കെട്ടിടങ്ങൾക്ക് പുതിയ നമ്പർ വരുന്നു

തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ വാർഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഒന്നര കോടിയോളം കെട്ടിടങ്ങൾക്ക് പുതിയ നമ്പർ വരുന്നു. ഇതിൽ ഭൂരിപക്ഷവും വീടുകളാണ്.

പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിറ്റി കടുപ്പിച്ചു

ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പു തടയാനായി  പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) കടുപ്പിച്ചു. അപേക്ഷയ്ക്കൊപ്പം നൽകുന്ന