വെള്ളാർമല സ്കൂളിന് കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം പുസ്തകങ്ങൾ കൈമാറി

ദുരന്ത ബാധിതരായ വെള്ളാർമല സ്കൂളിന് ഒരു ഗ്രന്ഥശാലയുടെ അക്ഷര സമ്മാനവുമായി ബോധി ഗ്രന്ഥാലയം പ്രവർത്തകർ വയനാട്ടിലെത്തി. ചേമഞ്ചേരി പ്രദേശത്തെ അക്ഷര സ്നേഹികളിൽ നിന്നും ശേഖരിച്ച ഏകദേശം 40,000 രൂപ മുഖവിലയുള്ള 260 പുസ്തകങ്ങൾ സ്കൂളിൽ നടന്ന ചടങ്ങിൽ കുട്ടികളും അധ്യാപകരും ചേർന്ന് ഏറ്റുവാങ്ങി.

ലോകം സമ്മാനിച്ചു കൊണ്ടിരിക്കുന്ന ഈ സ്നേഹവായ്പിന് വായനയിലൂടെ നേടുന്ന പുതുവിജ്ഞാനങ്ങളിലൂടെ മറുപടി നല്കും എന്ന് സ്കൂൾ അധികൃതർ ഉറപ്പു നൽകി. ഉണ്ണി മാസ്റ്റർ, ബോധി ഗ്രന്ഥാലയം പ്രസിഡണ്ട് ഡോക്ടർ എൻ.വി. സദാനന്ദൻ, സെക്രട്ടറി വി.കെ..വിപിൻദാസ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സോമൻ, എഴുത്തുകാരൻ അനിൽ കാഞ്ഞിലശ്ശേരി, സ്കൂൾ ലൈബ്രറി ചാർജുള്ള അധ്യാപകൻ ഡോക്ടർ അനീഷ്ചന്ദ്രൻ, യു. സന്തോഷ് കുമാർ, ഗീത കെ.കെ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

വയനാട് ലോക്‌സഭാ മണ്ഡലം പ്രിയങ്കാ ഗാന്ധി പത്രിക നല്‍കി

Next Story

ഹസ്ത ചാരിറ്റബിൾ ട്രസ്റ്റും ആവള പ്രാദേശിക കൂട്ടായ്മയും ചേർന്ന് നിർമിക്കുന്ന നാലാമത് സ്നേഹ വീട് തറക്കല്ലിട്ടു

Latest from Local News

അധ്യാപക നിയമനം

കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്എസ്എസ്ടി ഹിസ്റ്ററി (ജൂനിയര്‍), മാത്‌സ് (ജൂനിയര്‍), കൊമേഴ്സ് (സീനിയര്‍) ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള

എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് അന്തരിച്ചു

കൊയിലാണ്ടി:എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് (46) അന്തരിച്ചു. കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനായി പ്രവർത്തിച്ചിരുന്നു. റെഡ്കർട്ടൻ കൊയിലാണ്ടിയുടെ പ്രവർത്തകനായിരുന്നു. “കവിതയും സഹയാത്രികരും”

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. കിടപ്പുമുറിയിലെ

ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം .ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍

താമരശ്ശേരി ചുരത്തില്‍ ഇന്ന് സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി താമരശ്ശേരി പൊലീസ് അറിയിച്ചു. ഈ സമയം