ഹസ്ത ചാരിറ്റബിൾ ട്രസ്റ്റും ആവള പ്രാദേശിക കൂട്ടായ്മയും ചേർന്ന് നിർമിക്കുന്ന നാലാമത് സ്നേഹവീടിന്റെ തറക്കല്ലിടൽ മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു.
പൊതുപ്രവർത്തകൻ മാനുഷിക മൂല്യങ്ങൾ ഉയർത്തിപിടിക്കുന്നവർ ആയിരിക്കണമെന്നും പ്രവർത്തങ്ങൾ മാനുഷിക മായിരിക്കണമെന്നും മുൻ കേന്ദ്ര മന്തി മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ഹസ്ത ചാരിറ്റബിൾ ട്രസ്റ്റും ആവള പ്രാദേശിക കൂട്ടായ്മയും ചേർന്ന് നിർമിക്കുന്ന നാലാമത് സ്നേഹ വീടിന്റെ തറക്കല്ലിടൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അവളയിലെ അടിപൊട്ടു മീത്തൽ ബാവക്കും കുടുംബത്തിനുമാണ് സ്നേഹ വീട് നിർമിച്ചു നൽകുന്നത്.
ചടങ്ങിൽ ഹസ്ത ചെയർമാൻ മുനീർ എരവത്ത് അധ്യക്ഷത വഹിച്ചു. ഇ അശോകൻ, കെപി രാമചന്ദ്രൻ മാസ്റ്റർ, പി.സുരേന്ദ്രൻ, ഒ എം രാജൻ മാസ്റ്റർ, കെ പി വേണുഗോപാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ ടി ഷിജിത്, വൈസ് പ്രസിഡന്റ് ആദില നിബ്രാസ് , കെ മൊയ്‌തു ,ടി പി നാരായണൻ മാസ്റ്റർ, കെ പ്രദീപൻ ,നളിനി നല്ലൂർ ,വിജയൻ എൻ പി, ഷോബിഷ് ആർ പി .സുനിൽ ആവള , നിഷ സുനിൽ, ജന പ്രതിനിധികൾ ഹസ്ത ഡയറക്ടർമാർ തുടങ്ങിയവർ സംസാരിച്ചു.