കൊയിലാണ്ടി: പഠനയാത്രയുടെ ഭാഗമായി കൊയിലാണ്ടി ഗവ.റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂല്‍ നിന്നും 19 വിദ്യാര്‍ത്ഥികളും നാല് അധ്യാപകരും അടങ്ങുന്ന പഠനയാത്ര സംഘം ബംഗളൂരിലേക്ക് പഠന യാത്ര നടത്തി. വിമാനം, ട്രെയിന്‍ എന്നീ വാഹനങ്ങള്‍ ഉള്‍പ്പെടുത്തി നടത്തുന്ന പഠന യത്രയുടെ പൂര്‍ണ ചെലവ് വഹിക്കുന്നത് ഫിഷറീസ് വകുപ്പാണ്.പഠന യാത്ര കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നിജില പറവകൊടി ഫ്‌ളാഗ് ഓഫ് ചെയ്തു.അസി.ഫി,റീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സരിത,പി.ടി.എ ശെല്‍വരാജ് ,സ്‌കൂള്‍ പ്രധാന അധ്യാപിക സുനന്ദ എന്നിവര്‍ സംസാരിച്ചു.








