ആനപാപ്പാന്‍മാര്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നടത്തി

 

കൊയിലാണ്ടി: ഉത്തര മേഖല സാമൂഹ്യ വനവത്കരണ വിഭാഗം, കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഉത്സവ കാലത്തിന് മുന്നോടിയായി കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ആനപ്പാപ്പാന്‍മാര്‍ക്കായി കൊയിലാണ്ടിയില്‍ ബോധവത്കരണ ക്ലാസ്സ് നടത്തി. കണ്ണൂര്‍ സോഷ്യല്‍ ഫോറസ്ട്രി അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജോസ് മാത്യു ഉദ്ഘാടനം ചെയ്തു.

1972 ലെ വന്യജീവി സംരക്ഷണ നിയമം, കേരള നാട്ടാന പരിപാലന ചട്ടം 2003 (ഭേദഗതി 2012) എന്നീ വിഷയങ്ങളെ അധികരിച്ചായിരുന്നു ക്ലാസ്സ്. നിലവിലെ നിയമ സംഹിതകള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ട് ഉത്സവങ്ങളിലും മറ്റും നാട്ടാനകളെ എഴുനെള്ളിക്കുന്നതിനും മറ്റും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിപരീതമായി പ്രവര്‍ത്തിച്ചാല്‍ നേരിടേണ്ടി വരുന്ന നിയമ നടപടികളും അദ്ദേഹം വിശദീകരിച്ചു.

കോഴിക്കോട്ട് സോഷ്യല്‍ ഫോറസ്ട്രി അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സത്യപ്രഭ അധ്യക്ഷയായി. ആനകളുടെ ആരോഗ്യ പരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കോഴിക്കോട് ഫോറസ്റ്റ് ഡിവിഷന്‍ അസി. വെറ്റിനറി ഓഫീസര്‍ ഡോ.അരുണ്‍ സത്യന്‍ ക്ലാസ്സെടുത്തു.പങ്കെടുത്തവര്‍ക്ക് പങ്കാളിത്ത സാക്ഷ്യപത്രവും വിതരണം ചെയ്തു. രസ്ജിത്ത് ശ്രീലകത്ത്, കോഴിക്കോട് എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷനു വേണ്ടിരസ് ജിത്ത് ശ്രീലകത്ത്., ജില്ല ആന പാപ്പാന്‍ തൊഴിലാളി യൂണിയന്‍ ഭാരവാഹി അതുല്‍,വടകര റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.പി..സജീവ്,കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.എന്‍.ദിവ്യ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

പതിനായിരങ്ങളെ അണിനിരത്തി റോഡ് ഷോ,കല്‍പറ്റയെ ഇളക്കി മറിച്ച് പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും

Next Story

തിരുവമ്പാടിയില്‍ ജനവാസ കേന്ദ്രത്തില്‍ കാട്ടാനയിറങ്ങി

Latest from Local News

സ്കൂട്ടർ ലോറിയുമായി ഇടിച്ച് അപകടം. ഒരാൾ മരിച്ചു. കൽപ്പത്തൂർ കൂനം വെള്ളിക്കാവിലാണ് അപകടം

   മേപ്പയ്യൂർ കൂനം വെള്ളിക്കാവിൽ സ്കൂട്ടർ മിനി ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു . കൊയിലാണ്ടി ബപ്പൻകാട് സ്വദേശി നൂറുൽ

ഉപ തെരഞ്ഞെടുപ്പ് വിജയത്തിൽ പയ്യോളിയിൽ യുഡിഎഫ് ആഹ്ലാദ തിമിർപ്പിൽ

വയനാട്ടിലും പാലക്കാടും യുഡിഎഫ് നേടിയ വൻ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് മുൻസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രകടനം നടത്തി.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 25 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 25 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

സ്കൂട്ടർ ലോറിയുമായി ഇടിച്ച് അപകടം. ഒരാൾ മരിച്ചു. കൽപ്പത്തൂർ കൂനം വെള്ളിക്കാവിലാണ് അപകടം

മേപ്പയ്യൂർ കൂനം വെള്ളിക്കാവിൽ സ്കൂട്ടർ മിനി ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു . കൊയിലാണ്ടി ബപ്പൻകാട് സ്വദേശി  ആണ് മരിച്ചതെനാണ്