രാഹുലും പ്രിയങ്കയും നയിക്കുന്ന റോഡ് ഷോ ബുധനാഴ്ച കൽപ്പറ്റയിൽ

വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നയിക്കുന്ന റോഡ് ഷോ ബുധനാഴ്ച 11 മണിക്ക് കൽപ്പറ്റ പുതിയ ബസ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിക്കും. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും ചൊവ്വാഴ്ച വൈകിട്ട് പ്രിയങ്കയോടൊപ്പം വയനാട്ടിൽ എത്തി. രാഹുൽഗാന്ധി ബുധനാഴ്ച രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ എത്തും .തുടർന്ന് കൽപ്പറ്റയിൽ എത്തുന്ന രാഹുൽഗാന്ധി പ്രിയങ്ക ഗാന്ധിയോടൊപ്പം ചേർന്ന് കലക്ടറേറ്റ് വരെ റോഡ് ഷോ നടത്തും. തുടർന്നു പന്ത്രണ്ട് മണിക്കാണ് നാമനിർദ്ദേശപത്രിക സമർപ്പണം. വൈകിട്ട് രാഹുൽഗാന്ധി ഡൽഹിക്ക് തിരിച്ചുപോകും ,

 

Leave a Reply

Your email address will not be published.