കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയില്‍ അര്‍ഹരായവര്‍ക്ക് സൗജന്യചികിത്സ നല്‍കിയതിനുള്ള കുടിശ്ശികത്തുക നല്‍കിയില്ലെങ്കില്‍ പദ്ധതിയില്‍നിന്ന് പിന്മാറുമെന്ന് സ്വകാര്യ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ മുന്നറിയിപ്പ് നൽകി. 30 മുതല്‍ 40 കോടിവരെ പത്തുമാസത്തെ കുടിശ്ശികയായി ഓരോ കോളേജിനും സര്‍ക്കാര്‍ നല്‍കാനുണ്ട്.
സര്‍ക്കാരില്‍നിന്നുള്ള കുടിശ്ശിക ലഭിച്ചില്ലെങ്കില്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്നും മെഡിക്കല്‍ കോളേജുകളുടെയും അനുബന്ധ ആശുപത്രികളുടെയും പ്രവര്‍ത്തനം സ്തംഭിക്കുമെന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


