കല്ലായിപ്പുഴയുടെ നവീകരണ പ്രവൃത്തികൾ മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കോതി പാലത്തിന് സമീപം കോതി മൈതാനത്ത് നടന്ന ചടങ്ങിൽ അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, മരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി സി രാജൻ, സ്ഥിരം സമിതി അധ്യക്ഷരായ ഒ പി ഷിജിന, പി ദിവാകരൻ, കൃഷ്ണകുമാരി, പി കെ നാസർ, സി രേഖ, കൗൺസിലർമാരായ പി മുഹ്സീന, എം ബിജുലാൽ, എം സി സുധാമണി, ഓമന മധു, ആയിഷാബി പാണ്ടികശാല, കെ സി ശോഭിത, ഒ സദാശിവൻ, കെ മൊയ്തീൻ കോയ, കോർപ്പറേഷൻ സെക്രട്ടറി കെ യു ബിനി, ജലസേചന വകുപ്പ് ചീഫ് എൻജിനീയർ എം ശിവദാസൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കല്ലായിപ്പുഴയിൽ അടിഞ്ഞു കൂടിയ ചളിയും മാലിന്യവും നീക്കി പുഴയുടെ സുഗമമായ ഒഴുക്ക് സാധ്യമാക്കി പുഴയെ പുനരുജീവിപ്പിക്കുന്ന പദ്ധതിയ്ക്കായി 12.98 കോടി രൂപയാണ് കോർപ്പറേഷൻ ചെലവിടുന്നത്. ജലസേചന വകുപ്പാണ് നദീസംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കുക.