നടുവണ്ണർ :കോൺഗ്രസ് നേതാവും കോട്ടൂർ ഗ്രാമപഞ്ചായത്ത് അംഗവും വാകയാട് ഹയർ സെക്കണ്ടറി സ്കൂൾ മാനേജരും സഹകാരിയുമായിരുന്ന മങ്ങാടൻ കണ്ടിഗോവിന്ദൻ കുട്ടി നായരുടെ മുപ്പത്തിനാലാം ചരമ വാർഷികത്തോടനുബന്ധിച്ച് സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു.
അനുസ്മരണ സമ്മേളനം നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.രാജീവൻ
ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.കെ.ചന്ദ്രൻ ആധ്യക്ഷം വഹിച്ചു.ഒ.എം.കൃഷ്ണകുമാർ ,രാജൻ വള്ള്യാട്ട്,
സി.കെ.ബാലൻ, പി.കെ.പുഷ്പൻ, സി.പി. രത്നാകരൻ, പി.കെ.സുജാത , ഡി. ജ്യോതി ,പി.കെ.സുകുമാരൻ, എം.പി.ഇമ്പായി എന്നിവർ സംസാരിച്ചു.








