ചാനിയംകടവ് – ചെരണ്ടത്തൂർ റോഡ് പുനർ നിർമ്മിച്ചു ഗതാഗത യോഗ്യമാക്കണം

തിരുവള്ളൂർ: വടകര – മാഹി കനാൽ പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവള്ളൂർ പഞ്ചായത്തിനെയും മണിയൂർ പഞ്ചായത്തിനെയും ബന്ധിപ്പിച്ചു മാങ്ങാമൂഴിയിൽ പാലം നിർമ്മിച്ച സാഹചര്യത്തിൽ ചെരണ്ടത്തൂർ മുതൽ ചാനിയം കടവ് വരെയുള്ള റോഡ് വീതി കൂട്ടി ആധുനിക രീതിയിൽ ടാർ ചെയ്യാൻ ഫണ്ട്‌ അനുവദിക്കണമെന്ന് സേവാദൾ വില്ല്യാപ്പള്ളി ബ്ലോക്ക്‌ കൺവെൻഷൻ ആവശ്യപ്പെട്ടു.

നിരവധി ടൂറിസം പദ്ധതികൾക്ക് അനുയോജൃമായ സ്ഥലമാണ് മങ്ങാംമൂഴി. സേവാദൾ നിയോജകമണ്ഡലം പ്രസിഡൻറ് പ്രശാന്ത് കരുവഞ്ചേരി അ  ധ്യക്ഷത വഹിച്ചു. കൺവെൻഷൻ മുൻ കെ പി സി സി മെമ്പർ അച്യുതൻ പുതിയെടുത്ത് ഉദ്ഘാടനം ചെയ്തു. കാവിൽ രാധാകൃഷ്ണൻ, പി.സി.ഷീബ, പുഷ്പാംഗദൻ, ബിജുപ്രസാദ്, ഹരീഷ്, സനീഷ്. ഒ.പി,വി. കെ.ഇസ്ഹാഖ്, ലിബീഷ്.കെ ,ധനേഷ് വള്ളിൽ,വി.കെ.സി.ജാബിർ,രുധീഷ് തോടന്നൂർ എന്നിവർ സംസാരിച്ചു. പുതുതായി നിയമിതനായ സേവാദൾ ബ്ലോക്ക്‌ പ്രസിഡണ്ട് ഗിമേഷ് മങ്കര ചുമതല ഏറ്റെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് ചുറ്റു മതിൽ പ്രവ്യത്തി ഉദ്ഘാടനം 25 ന്

Next Story

കെ എസ് ഇ ബിയുടെ വൈദ്യുതിശൃംഖലയുമായി ബന്ധപ്പെട്ട് അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ വാട്‌സാപ് സംവിധാനം നിലവിൽ വന്നു

Latest from Local News

ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി അനുമോദന സദസ്സ് നടത്തി

  ഉള്ള്യേരി : ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദന സദസ്സ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍കുമാര്‍

ധർമ്മ സന്ദേശ യാത്ര ഒക്ടോബറിൽ ; ജില്ലാതല സ്വാഗത സംഘം രൂപികരിച്ചു

കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ