തിരുവനന്തപുരം നിംസ് മീഡിയ സിറ്റി എ ടി ഉമ്മർ കേരള ഷോർട്ട് ഫിലിം മത്സരത്തിൽ
പേരാമ്പ്ര സദ്ഗമയ ക്രിയേഷൻസിന് വേണ്ടി അരുൺ കാലിക്കറ്റ് സംവിധാനം നിർവഹിച്ച സ്ട്രൈഞ്ചേഴ്സ് കഥ തിരക്കഥ സംവിധാനം അഭിനയം എന്നിവയ്ക്കുള്ള അവാർഡുകൾ നേടി. വൺ ടു വൺ മീഡിയ അങ്കണത്തിൽ അരങ്ങാടത്ത് വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന ചടങ്ങ് പ്രശസ്ത നാടക പ്രവർത്തകൻ ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു അഭിനയത്തിനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരംനേടിയ അലി അരങ്ങാടത്തിന് അരുൺ കാലിക്കറ്റ് അവാർഡും പി രാധാകൃഷ്ണൻ പ്രശസ്തി പത്രവും സമ്മാനിച്ചു. രാജശ്രീ കെ കെ, ഇന്ദിര, രവി വി കെ, രാഗം മുഹമ്മദലി, ഹനീഫ കുറുവങ്ങാട്, സഫലാ നാസിക്സംസാരിച്ചു. കെ ഈ ടി സംസ്ഥാന പ്രസിഡണ്ട് മൊയ്തു കെ. വി. സ്വാഗതവും
നാസിക്ക് ചങ്ങോട്ടുകാവ് നന്ദിയും പറഞ്ഞു.








