കെ എസ് ഇ ബിയുടെ വൈദ്യുതിശൃംഖലയുമായി ബന്ധപ്പെട്ട് അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ വാട്‌സാപ് സംവിധാനം നിലവിൽ വന്നു

കെ എസ് ഇ ബിയുടെ വൈദ്യുതിശൃംഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കി പ്രത്യേക വാട്‌സാപ് സംവിധാനം നിലവിൽ വന്നു. മഴക്കാലത്ത് പ്രത്യേകിച്ചും, വൈദ്യുതി ലൈനിൽ നിന്നും അനുബന്ധ ഉപകരണങ്ങളിൽ നിന്നും ഷോക്കേറ്റ് പൊതുജനങ്ങൾക്ക് അപകടമുണ്ടാകുന്ന സാഹചര്യത്തിലാണ് ഈ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.

കെ എസ് ഇ ബിയുടെ എമർജൻസി നമ്പരായ 94 96 01 01 01 ലേക്കാണ് വാട്‌സാപ് സന്ദേശമയക്കേണ്ടത്. അപകടസാധ്യതയുള്ള പോസ്റ്റ്/ ലൈനിന്റെ ചിത്രത്തിനൊപ്പം കൃത്യമായ സ്ഥലം, പോസ്റ്റ് നമ്പർ, സെക്ഷൻ ഓഫീസിന്റെ പേര്, ജില്ല, വിവരം അറിയിക്കുന്നയാളുടെ പേര്, ഫോൺനമ്പർ തുടങ്ങിയ വിവരങ്ങൾ സന്ദേശത്തിൽ ഉൾപ്പെടുത്തിയിരിക്കണം. കെ എസ് ഇബിയുടെ കേന്ദ്രീകൃത ഉപഭോക്തൃ സേവന കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ സന്ദേശം പരിശോധിച്ച് എത്രയും വേഗം അതത് സെക്ഷൻ ഓഫീസുകളിലേക്ക് പരിഹാര നിർദ്ദേശമുൾപ്പെടെ കൈമാറും.

2023 ൽ കെ എസ് ഇ ബിയുടെ വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ടുണ്ടായ 123 വൈദ്യുതി അപകടങ്ങളിൽ നിന്നായി 54 പേർക്ക് ജീവഹാനിയുണ്ടായിട്ടുണ്ട് എന്നാണ് കണക്ക്. 2022ൽ 164 അപകടങ്ങൾ ഉണ്ടായി. 64 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ടുള്ള അപകട സാധ്യതകൾ ജനപങ്കാളിത്തത്തോടെ മുൻകൂട്ടി കണ്ടെത്തി ഒഴിവാക്കുന്നതിന് ഈ പുതിയ സംവിധാനം സഹായകമാകും.

9496010101 എന്ന നമ്പർ എമർജൻസി ആവശ്യങ്ങൾക്ക് മാത്രമുള്ളളതാണ്. പരാതികൾക്കും അന്വേഷണങ്ങൾക്കുമായി 1912 എന്ന 24/7 ടോൾഫ്രീ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published.

Previous Story

ചാനിയംകടവ് – ചെരണ്ടത്തൂർ റോഡ് പുനർ നിർമ്മിച്ചു ഗതാഗത യോഗ്യമാക്കണം

Next Story

സർക്കാർജോലിയിൽ സ്ത്രീപങ്കാളിത്തം കൂട്ടാൻ പി.എസ്.സി നിയമനങ്ങൾക്ക് ഉയർന്ന പ്രായപരിധി 45 വയസ്സാക്കണമെന്ന് വനിതാകമ്മിഷൻ

Latest from Main News

ഗവ*മെഡിക്കൽകോളേജ്ഹോസ്പിറ്റൽ കോഴിക്കോട്* *07.07.25.തിങ്കൾ.* *പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ*

*’ഗവ*മെഡിക്കൽകോളേജ്ഹോസ്പിറ്റൽ കോഴിക്കോട്* *07.07.25.തിങ്കൾ.* *പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ* *1ജനറൽമെഡിസിൻ* *ഡോ.ജയേഷ്കുമാർ*  *2 സർജറിവിഭാഗം* *ഡോ ശ്രീജയൻ.* *3ഓർത്തോവിഭാഗം* *ഡോ.ജേക്കബ് മാത്യു* *4.കാർഡിയോളജി’* *ഡോ.ജി.രാജേഷ്*

‘കുറത്തി  തെയ്യം’ വടക്കൻ കേരളത്തിലെ അതിപ്രാചീനമായ അനുഷ്ഠാനം; അണിയറ – മധു.കെ

കുറത്തി ശ്രീപാർവ്വതിയുടെ അവതാരമാണെന്നു വിശ്വസിക്കുന്ന കുറത്തി ഒരു ഉർവ്വരദേവതയാണ്. തുളുനാട്ടിൽ നിന്നും മലനാട്ടിലെത്തി വിവിധ കാവുകളിലും തറവാടുകളിലും സ്ഥാനം കൈക്കൊണ്ട കുറത്തിയമ്മ

ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർത്ഥി ആശുപത്രിയിൽ

ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് കോഴിക്കോട് മെഡിക്കൽ

വടകര എൻഎച്ച് നിർമാണത്തിലെ പാളിച്ചകൾക്ക് പരിഹാരം വേണമെന്ന് ഷാഫി പറമ്പിൽ എംപി

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിൽ ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ പ്രധാന ചർച്ചാവിഷയമായി

നിപ; സമ്പർക്ക പട്ടികിയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവ്

പാലക്കാട്ട് നിപ ബാധിച്ച യുവതിയുമായി പ്രാഥമിക സമ്പർക്ക പട്ടികിയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവ്. രോഗലക്ഷണമുള്ള കുട്ടികളുടെ പരിശോധന