ഒക്ടോബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ അനുവദിച്ചു

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒക്ടോബര്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. 62ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴിയും ഈ ആഴ്ചയില്‍തന്നെ തുക കൈകളില്‍ എത്തുമെന്ന് മന്ത്രി അറിയിച്ചു.

സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും പ്രതിമാസ ക്ഷേമ പെന്‍ഷന്‍ വിതരണം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഓണത്തിന്റെ ഭഗമായി മൂന്നു ഗഡു പെന്‍ഷന്‍ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ചു മുതല്‍ പ്രതിമാസ പെന്‍ഷന്‍ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. ഈ സര്‍ക്കാര്‍ വന്നശേഷം 32,100 കോടിയോളം രൂപയാണ് ക്ഷേമ പെന്‍ഷനായി വിതരണം ചെയ്തത്.

Leave a Reply

Your email address will not be published.

Previous Story

പ്രിയങ്ക​ഗാന്ധിയുടെ തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിനായി സോണിയാഗാന്ധി കേരളത്തിലെത്തും

Next Story

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

Latest from Main News

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പുതുതായി ആരംഭിക്കുന്ന ബഡ്‌സ് സ്പെഷ്യൽ സ്കൂളിലേക്ക് സ്പെഷ്യൽ ടീച്ചർ, അസിസ്റ്റന്റ് ടീച്ചർ, ആയ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു

ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിൽ പുതുതായി ആരംഭിക്കുന്ന ബഡ്‌സ് സ്പെഷ്യൽ സ്കൂളിലേക്ക് സ്പെഷ്യൽ ടീച്ചർ, അസിസ്റ്റന്റ് ടീച്ചർ, ആയ എന്നീ തസ്തികകളിലേക്ക് നിയമനം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണ പിളളയ്ക്ക് യാത്രാമൊഴി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണ പിള്ളയ്ക്ക് ആദരവോടെ യാത്രാമൊഴി. സംസ്കാര ചടങ്ങുകൾ ശാന്തികവാടത്തിൽ പൂർത്തിയായി. കെപിസിസി

ദേശീയ സരസ്‌ മേളയിൽ 12.09 കോടി രൂപയുടെ വിറ്റുവരവ് നേടി കുടുംബശ്രീ സംരംഭകർ

സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ സംഘടിപ്പിച്ച എന്റെ കേരളം പ്രദർശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ സരസ്‌ മേളയിൽ 12.09 കോടി