മാഹി തിരുനാള്‍ മഹോത്സവം നാളെ സമാപിക്കും

മാഹി സെന്‍റ് തെരേസാസ് ബസിലിക്ക തിരുനാള്‍ മഹോത്സവം നാളെ സമാപിക്കും. ഒക്ടോബര്‍ 5-ന് ആരംഭിച്ച തിരുനാള്‍ മഹോത്സവത്തിന് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് എത്തിച്ചേര്‍ന്നത്. ബസിലിക്ക പദവി നേടിയതിന് ശേഷം ആദ്യമായി നടക്കുന്ന മഹോത്സവത്തില്‍ പങ്കാളികളാകാന്‍ കേരളത്തിന് അകത്തും പുറത്തും നിന്നുമുള്ള ഭക്തജനങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു.

ജാതി മതങ്ങളുടെ അതിര്‍ വരമ്പില്ലാത്ത ആഘോഷമാണ് കഴിഞ്ഞ 21 ദിവസമായി മാഹിയില്‍ നടന്നത്. തിരുനാള്‍ വേളയില്‍ മാത്രം പൊതുദര്‍ശത്തിന് വെക്കുന്ന വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുരൂപം ദര്‍ശിക്കാനും മെഴുകുതിരി തെളിയിച്ച് ഹരാര്‍പ്പണം നടത്താനും വന്‍ ജനാവലിയാണുണ്ടായിരുന്നത്.

ഒക്ടോബര്‍ 15 നായിരുന്നു തിരുനാളിന്റെ സുപ്രധാന ചടങ്ങ്. അന്നേ ദിവസം മയ്യഴി പള്ളിയും പരിസരവും ജനസാഗരമായി മാറി. തിരുനാളിന്റെ സമാപന ദിവസമായ നാളെ രാവിലെ 10.30ന് കണ്ണൂര്‍ രൂപത വികാരി ജനറല്‍ മോണ്‍ ക്ലാരന്‍സ് പാലിയത്ത് കുര്‍ബാനക്ക് കാര്‍മ്മികത്വം വഹിക്കും. ഉച്ചയോടെ അമ്മയുടെ തിരുസ്വരൂപം പൊതു വണക്കത്തില്‍ നിന്നും ചടങ്ങുകളോടെ രഹസ്യ അറയിലേക്ക് മാറ്റും.

Leave a Reply

Your email address will not be published.

Previous Story

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

Next Story

റേഷന്‍കാര്‍ഡിൽ നിന്ന് മരിച്ചവരുടെ പേരുകള്‍ നീക്കം ചെയ്യണമെന്ന് ജില്ലയിലെ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥർ

Latest from Main News

ബാലുശ്ശേരി, ചേളന്നൂര്‍, കൊടുവള്ളി ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്ത് സംവരണ വാര്‍ഡുകള്‍

ബാലുശ്ശേരി, ചേളന്നൂര്‍, കൊടുവള്ളി ബ്ലോക്കുകള്‍ക്കു കീഴിലുള്ള ഗ്രാമപഞ്ചാത്തുകളിലെ സംവരണ വാര്‍ഡുകള്‍ ജില്ലാ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.

ശബരിമലയിലെ സ്വർണക്കവർച്ച: ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണം- കെ.മുരളീധരൻ

ശബരിമലയിലെ സ്വർണക്കവർച്ച ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കും വിശ്വാസവഞ്ചനയ്ക്കുമെതിരെ കെപിസിസി സംഘടിപ്പിക്കുന്ന വിശ്വാസസംരക്ഷണയാത്രയ്ക്ക്

വികസന ആശയങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്ത് കൊയിലാണ്ടി നഗരസഭ വികസന സദസ്സ്

സംസ്ഥാന സര്‍ക്കാറിന്റെയും നഗരസഭയുടെയും വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിച്ച് കൊയിലാണ്ടി നഗരസഭ വികസന സദസ്സ്. കൊയിലാണ്ടി ഇ.എം.എസ് ടൗണ്‍ ഹാളില്‍ നടന്ന പരിപാടി

ലൈഫ് മിഷന്‍: ജില്ലയില്‍ 34,723 വീടുകള്‍ പൂര്‍ത്തിയായി ; 42,677 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയില്‍ വീട് അനുവദിച്ചത്

സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷനില്‍ ജില്ലയില്‍ ഇതുവരെ വീട് അനുവദിച്ചത് 42,677 ഗുണഭോക്താക്കള്‍ക്ക്. ഇതില്‍ 34,723 വീടുകളുടെ