വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി കേരളത്തിലെത്തും. കൂടെ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും വയനാട്ടിലേക്ക് എത്തുമെന്നാണ് വിവരം. പ്രിയങ്കയ്ക്ക് വേണ്ടി പ്രചാരണം നടത്താനാണ് സോണിയ വയനാട്ടിലെത്തുന്നത്.
രാഹുൽ ഗാന്ധിയുടെ ഒഴുവിലേക്കാണ് വയനാട് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ രാഹുൽ ഗാന്ധിയുടെ അഭാവത്തിലും വയനാട്ടിലെ ദേശീയ ശ്രദ്ധ ഒട്ടും ചോർന്നിട്ടില്ല. കോൺഗ്രസിന്റെ ഉരുക്കുകൊട്ട അതേപടി നിലനിർത്തുമെന്ന് വിശ്വാസത്തിലാണ് കോൺഗ്രസ് നേതാക്കൾ. കന്നി അംഗത്തിനൊരുങ്ങുകയാണ് പ്രിയങ്ക. വയനാട് പിടിക്കാൻ എൽഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത് എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയെയായണി. വയനാട്ടിൽ സത്യൻ മൊകേരിയെ മത്സരിപ്പിക്കുന്നതിലൂടെ മികച്ച പോരാട്ടം കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഐ. അതേസമയം വയനാട്ടിൽ ഒരു വനിത സ്ഥാനാർത്ഥിയെ തന്നെ ഇറക്കിയിരിക്കുകയാണ് ബിജെപി. മഹിളാ മോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായ നവ്യ ഹരിദാസാണ് വയനാട് മണ്ഡലത്തിൽ നിന്ന് ജനവിധി തേടുക.